nctv news pudukkad

nctv news logo
nctv news logo

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാറും വായനാനുഭവം പങ്കുവെക്കുന്ന പരിപാടിയും നടത്തി

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക്

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാറും വായനാനുഭവം പങ്കുവെക്കുന്ന പരിപാടിയും നടത്തി. അഭിഭാഷകനും ഗ്രന്ഥകര്‍ത്താവുമായ വി.എന്‍. ഹരിദാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വായനോത്സവം സാംസ്‌കാരിക പ്രവര്‍ത്തകനും കവിയുമായ വര്‍ഗീസ് ആന്റണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. സദാനന്ദന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വി.വി. പരമേശ്വരന്‍, ജില്ലാ ട്രഷറര്‍ കെ.എം. ശിവരാമന്‍, കെ.വി.രാമകൃഷ്ണന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, കെ. സുകുമാരന്‍, ടി.എ. വേലായുധന്‍, കെ.എസ്. അനന്തരാമന്‍, സി.പി. ത്രേസ്യ, വി.ബി. ശോഭനകുമാരി എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *