ആളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ആളൂര്‍ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി. പൊന്മിനിശ്ശേരി വീട്ടില്‍ 34 വയസുള്ള ജിന്റോ ജോണിയെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. വധശ്രമം, കവര്‍ച്ച, സ്ത്രീകള്‍ക്ക് നേരെയുളള കുറ്റകൃത്യം തുടങ്ങിയ 6 ഓളം കേസ്സുകളില്‍ പ്രതിയാണ്. മാളയില്‍ വ്യാപാരിയെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്സില്‍ ഉള്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡിഐജി അജിത ബീഗം ആണ് ഒരു ആറുമാസത്തേക്ക് നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിച്ചാല്‍ പ്രതിക്ക് 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ്.
ആളൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ആളൂര്‍ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി
