തൊഴിലുറപ്പ് ജോലിയോടൊപ്പം എംഎ സൈക്കോളജിയില്‍ റാങ്ക് കരസ്ഥമാക്കിയ തൃക്കൂര്‍ സ്വദേശി അമലുവിനെ ടി.എന്‍. പ്രതാപന്‍ എംപി വീട്ടിലെത്തി അനുമോദിച്ചു. തൃക്കൂര്‍ ഗ്രാമ പഞ്ചായത്തിലെ 9-ാം വാര്‍ഡിലെ തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റായി ജോലി ചെയ്തിരുന്ന വലിയ പാറയില്‍ രാജുവിന്റെ മകള്‍ അമലു കാലിക്കറ്റ് യൂണിവേഴ്‌സിറ്റില്‍ എംഎ സൈക്കോളജിയില്‍ 8ാം റാങ്കാണ് കരസ്ഥമാക്കിയത്. കൂലി വേല ചെയ്ത് കുടുംബം പോറ്റുന്ന അമലുവിനെ അനുമോദിക്കാന്‍ ഭരതയിലെ വീട്ടില്‍ എംപി നേരിട്ടെത്തുകയായിരുന്നു. അമലുവിനെ പൊന്നാട അണിയിച്ച് മൊമന്റോയും പുസ്തകങ്ങളും സമ്മാനിച്ചു. അമലുവിന്റെ വിജയം മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാണെന്ന് എംപി പറഞ്ഞു. കൂടാതെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സഹായം ആവശ്യമായാല്‍ തന്നെ സമീപിക്കാമെന്നും ടി.എന്‍. പ്രതാപന്‍ എംപി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ തൃക്കൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്ത് അംഗങ്ങളായ സൈമണ്‍ നമ്പാടര്‍, സലീഷ് ചെമ്പാറ, പ്രീബനന്‍ ചുണ്ടേലപറമ്പില്‍, ഷെന്നി ആന്റോ പനോക്കാരന്‍, സുനില്‍ മുളങ്ങാട്ടുക്കര, സന്ദീപ് കണിയത്ത് ,മാത്യു ഇലവുങ്ങല്‍ എന്നിവരും സന്നിഹിതരായിരുന്നു.
തൊഴിലുറപ്പ് ജോലിയോടൊപ്പം എംഎ സൈക്കോളജിയില്‍ റാങ്ക് കരസ്ഥമാക്കിയ തൃക്കൂര്‍ സ്വദേശി അമലുവിനെ ടി.എന്‍. പ്രതാപന്‍ എംപി വീട്ടിലെത്തി അനുമോദിച്ചു
