nctv news pudukkad

nctv news logo
nctv news logo

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ. യുപി സ്‌കൂള്‍, ലിറ്റില്‍ ഫഌവര്‍ ചര്‍ച്ച് ഹാള്‍ എന്നിവിടങ്ങളിലാണ് കലാമാമാങ്കം നടക്കുന്നത്. കലോത്സവം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലയിലും തിളങ്ങിനില്‍ക്കുന്ന കലാകാരന്മാര്‍ സ്‌കൂള്‍ യുവജനോത്സവ വേദിയില്‍ നിന്നാണ് ഉണ്ടാകുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന തിന്മയെ തുടച്ചുനീക്കുന്ന ശുദ്ധീകരണ കര്‍മ്മം കലയിലൂടെ നിറവേറ്റുന്നുവെന്ന് മന്ത്രി പറഞ്ഞു. കലാപരിപാടികള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ഐക്യബോധം സമൂഹത്തിന്റെ ഒരുമയ്ക്കും സൗഹൃദത്തിനും സാഹോദര്യത്തിനും വലിയ സംഭാവന ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടി.എന്‍. പ്രതാപന്‍ എംപി, കാര്‍ട്ടൂണിസ്റ്റ് എം. മോഹന്‍ദാസ്, ഏഷ്യാനെറ്റ് കോമഡി ഫെയിം സൂര്യ സജു എന്നിവര്‍ മുഖ്യാതിഥികളായി. ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയര്‍മാനുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബി സജീവ്, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി എ.എന്‍. നീലകണ്ഠന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.യു. വിജയന്‍, മുരിയാട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരിത സുരേഷ്, ആനന്ദപുരം ഗവണ്‍മെന്റ് യുപി സ്‌കൂള്‍ പ്രധാനാധ്യാപിക ഇ.കെ. ബീന, ഇരിങ്ങാലക്കുട ഉപജില്ല എഇഒ എം.സി. നിഷ, ഇരിങ്ങാലക്കുട ബി ആര്‍ സി, ബി പി സി, കെ.ആര്‍. സത്യപാലന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നാലു ദിവസങ്ങളിലായി 10 വേദികളില്‍ 4000 ത്തോളം കലാപ്രതിഭകളുടെ സര്‍ഗ്ഗവാസനകള്‍ മാറ്റുരയ്ക്കുന്ന വേദിയാണ് ഇരിങ്ങാലക്കുട ഉപജില്ലാ സ്‌കൂള്‍ കലോത്സവം. വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് സമാപന സമ്മേളനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.

Leave a Comment

Your email address will not be published. Required fields are marked *