nctv news pudukkad

മലയോരത്തെ ആദ്യ സര്‍ക്കാര്‍ വിദ്യാലയമായ മറ്റത്തൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി

മറ്റത്തൂര്‍ ജി.എല്‍.പി.

മലയോരത്തെ ആദ്യ സര്‍ക്കാര്‍ വിദ്യാലയമായ മറ്റത്തൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ഒത്തുകൂടി. വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങളില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായാണ് പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചത്. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി സംഗമം ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് അംഗവും പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റുമായ സുരേന്ദ്രന്‍ ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എം.എസ്. സുമേഷ് പ്രസംഗിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റായി ബിജു തെക്കനെയും സി.എസ്.സുരേന്ദ്രനെ വൈസ് പ്രസിഡന്റായും വര്‍ഗീസ് മേനാച്ചേരിയെ സെക്രട്ടറിയായും രചന രതീഷിനെ ജോയിന്റ് സെക്രട്ടറിയായും ദേവേന്ദ്രബാബുവിനെ ട്രഷററായും തിരഞ്ഞടുത്തു.

Leave a Comment

Your email address will not be published. Required fields are marked *