nctv news pudukkad

മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്‌ലാഗ്) ജില്ലാ സമ്മേളനം പുതുക്കാട് സെന്ററില്‍ നടത്തി

മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ

മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്‌ലാഗ്) ജില്ലാ സമ്മേളനം പുതുക്കാട് സെന്ററില്‍ നടത്തി. പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന്‍ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിന് ജില്ലാ സെക്രട്ടറി എം.കെ. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. എം.ജി. ജയകൃഷ്ണന്‍, കെ.എം. ഹൈദര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തില്‍ എം.കെ. പോള്‍സണ്‍ പതാകയുയര്‍ത്തി. സിദ്ധാര്‍ത്ഥന്‍ പട്ടേപ്പാടം രക്തസാക്ഷി അനുസ്മരണം നടത്തി. കേന്ദ്ര എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ഫ്രെഡി കെ. താഴത്ത്, ജില്ലാ സെക്രട്ടറി എം.കെ. തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ എം.കെ. തങ്കപ്പന്‍ ജില്ലാ സെക്രട്ടറിയായി പുതിയ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *