nctv news pudukkad

nctv news logo
nctv news logo

Local News

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഔഷധസസ്യകൃഷി വ്യാപനത്തിന്റെ ഭാഗമായി ചെട്ടിച്ചാലില്‍ കുറുന്തോട്ടി കര്‍ഷക ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കുറുന്തോട്ടി കൃഷി വിത്തിറക്കല്‍ നടന്നു

കൊടകര ബ്ലോക്ക് പഞ്ചായത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്, മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റി, തൊഴിലുറപ്പ് പദ്ധതി, കൃഷി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടുകൂടിയാണ് വിത്തിറക്കല്‍ സംഘടിപ്പിച്ചത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.പി. അഭിലാഷ്, തൊഴിലുറപ്പ് ഓവര്‍സിയര്‍ ശാന്തി ബാബു, സി.പി. അഭിലാഷ്, തൊഴിലുറപ്പ് മേറ്റുമാരായ ബിന്ദു സുരേന്ദ്രന്‍, ഷീജ സുരേഷ്, കര്‍ഷക ഗ്രൂപ്പ് പ്രസിഡന്റ് പി.എസ.് പ്രശാന്ത്, വാര്‍ഡ് അംഗം ജിഷ ഹരിദാസ് …

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഔഷധസസ്യകൃഷി വ്യാപനത്തിന്റെ ഭാഗമായി ചെട്ടിച്ചാലില്‍ കുറുന്തോട്ടി കര്‍ഷക ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കുറുന്തോട്ടി കൃഷി വിത്തിറക്കല്‍ നടന്നു Read More »

ലോകഗജദിനത്തില്‍ വയനാടിന് കൈത്താങ്ങായി കൂട്ടുകൊമ്പന്മാര്‍ ആനപ്രേമി സംഘടന

ഇത്തവണത്തെ ഗജദിന ആഘോഷങ്ങള്‍ ഒഴിവാക്കി കൂട്ടുകൊമ്പന്മാര്‍ എലിഫന്റ് വെല്‍ഫെയര്‍ ഫോറം 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് കൈമാറി. കൂട്ടുകൊമ്പന്മാര്‍ എലിഫെന്റ് വെല്‍ഫയര്‍ ഫോറം സംഘടനാ പ്രതിനിധികളായ പി.എസ്. ജിഷ്ണു, സുജിത് തിരിയാട്ട്, കെ.ബി. അഭിഷേക്, നന്ദകുമാര്‍ എടവന, അവിന്‍ കൃഷ്ണ, ആനഗവേഷകന്‍ മാര്‍ഷല്‍ സി. രാധാകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. രണ്ടാം ഘട്ടമായി സംഘടന വയനാട്ടിലെ തന്നെ ആദിവാസി ഊരുകളിലെ ഇരുന്നൂറ്റിയമ്പത് കുടുംബങ്ങളിലേക്ക് സഹായം എത്തിക്കാനും പദ്ധതിയുണ്ടെന്ന് ഭാരവാഹികള്‍ …

ലോകഗജദിനത്തില്‍ വയനാടിന് കൈത്താങ്ങായി കൂട്ടുകൊമ്പന്മാര്‍ ആനപ്രേമി സംഘടന Read More »

alagappa nagar panchayath- nctv news-nctv live- pudukad live news

അളഗപ്പനഗർ ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റായി ഭാഗ്യവതി ചന്ദ്രനെ തിരഞ്ഞെടുത്തു

10 വോട്ടുകൾ നേടിയാണ് ഭാഗ്യവതി വിജയിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് കെ. രാജേശ്വരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് സ്വപ്‌ന, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ്, ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പുതുക്കാടിന്റെ സ്വപ്ന പദ്ധതിയായ വിവിധ സര്‍ക്കാര്‍ ഓഫീസുകളെ ഒരു കുടക്കീഴിലാക്കുന്ന പുതുക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണത്തിന് സാങ്കേതികാനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

2022-23 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ ഇതി നായി നീക്കിവച്ചിരുന്നു. ഭൂമി തരം മാറ്റല്‍, സിവില്‍ സ്‌റ്റേഷനിലേക്കുള്ള റോഡിനായി സൗജന്യമായി ഭൂമി ലഭ്യമാക്കല്‍, മണ്ണ് പരിശോധന ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി, നേരത്തെ 2023 മാര്‍ച്ചില്‍ ഭരണാനുമതി ലഭ്യമാക്കിയിരുന്നു. 3 നിലകളിലായി 29535 സ്‌ക്വെയര്‍ഫീറ്റ് വിസ്തൃതിയിലാണ് മിനി സിവില്‍ സ്‌റ്റേഷന്‍ കെട്ടിട സമൂച്ചയം നിര്‍മ്മിക്കുക. സബ് ട്രഷറി ഓഫീസ്, വില്ലേജ് ഓഫീസ്, എംഎല്‍എ ഓഫീസ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഇറിഗേഷന്‍ ഓഫീസ്, ടോയ്‌ലറ്റുകള്‍ എന്നിവ …

പുതുക്കാടിന്റെ സ്വപ്ന പദ്ധതിയായ വിവിധ സര്‍ക്കാര്‍ ഓഫീസുകളെ ഒരു കുടക്കീഴിലാക്കുന്ന പുതുക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണത്തിന് സാങ്കേതികാനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു Read More »

pudukad mla- kk ramachandran mla- Kerala Chief Minister's Distress Relief Fund- pudukadnews- nctv news-nctv live

വയനാട് പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതുക്കാട് മണ്ഡലത്തിലെ വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ചെക്കുകള്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ മുകുന്ദപുരം തഹസീല്‍ദാര്‍ സി. നാരായണന് കൈമാറി

ചടങ്ങില്‍ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. സി പി എം കൊടകര ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ. ശിവരാമന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കന്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായി. പതിമൂന്നു ലക്ഷത്തി അയ്യായിരത്തി എഴുന്നൂറ് രൂപയുടെ ചെക്കുകളാണ് കൈമാറിയത്. വേലൂപ്പാടം ഗാലക്‌സി ക്ലബ്, 1,32,700 രൂപ. നന്തിക്കര വിന്‍കോസ്റ്റ് ഫിനാന്‍സ് 50,000, ചിറ്റിശ്ശേരി മോസ്‌കോ ക്ലബ് 50,000, പറപ്പൂക്കര തെക്കും പുറം, ഷീബ ആന്‍ഡ്രൂസ് …

വയനാട് പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതുക്കാട് മണ്ഡലത്തിലെ വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ചെക്കുകള്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ മുകുന്ദപുരം തഹസീല്‍ദാര്‍ സി. നാരായണന് കൈമാറി Read More »

8-ാം ക്ലാസില്‍ ഇനി ഓള്‍ പാസ് ഇല്ല; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം; അടുത്ത വര്‍ഷം മുതല്‍ 9-ാംക്ലാസിലും മിനിമം മാര്‍ക്ക്

എട്ടാം ക്ലാസില്‍ ഇത്തവണ മുതല്‍ ഓള്‍പാസ് ഇല്ല. ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കും. അടുത്ത വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്കും നിര്‍ബന്ധമാക്കും. 2026-2027 വര്‍ഷത്തില്‍ മിനിമം മാര്‍ക്ക് പത്താം ക്ലാസിലും നടപ്പിലാക്കും. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് മന്ത്രിസഭ യോഗത്തിലെ ഈ തീരുമാനം. വാരിക്കോരി മാര്‍ക്ക് നല്‍കുന്നുവെന്നും എല്ലാവര്‍ക്കും എപ്ലസ് നല്‍കുന്നുവെന്നും ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നുമെന്നുമുള്ള ആക്ഷേപം വ്യാപകമായി …

8-ാം ക്ലാസില്‍ ഇനി ഓള്‍ പാസ് ഇല്ല; ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധം; അടുത്ത വര്‍ഷം മുതല്‍ 9-ാംക്ലാസിലും മിനിമം മാര്‍ക്ക് Read More »

train-service-cancelled-in-kerala-after-heavy-rain-

മഴ തുടരുന്നു, സംസ്ഥാനത്തെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം, 4 ട്രെയിനുകൾ പൂർണമായും 10 എണ്ണം ഭാ​ഗികമായും റദ്ദാക്കി

സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് വിവിധ ഭാ​ഗങ്ങളിൽ ​ഗതാ​ഗത തടസ്സമുണ്ടായതിനാൽ നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്, തൃശൂർ – ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ്, തൃശൂർ – ഷൊർണൂർ ഡെയ്ലി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ – തിരു: ജൻശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ  ഷൊർണൂർ …

മഴ തുടരുന്നു, സംസ്ഥാനത്തെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം, 4 ട്രെയിനുകൾ പൂർണമായും 10 എണ്ണം ഭാ​ഗികമായും റദ്ദാക്കി Read More »

മറ്റത്തൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് വയോജനക്ലബിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷികവും കര്‍ക്കിടക കഞ്ഞിവിതരണവും സംഘടിപ്പിച്ചു

കടമ്പോട് ആനന്ദകലാ സമിതി വായനശാല പരിസരത്ത് നടന്ന പരിപാടി മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ്ബ് പ്രസിഡന്റ് പീയൂസ് സിറിയക് അധ്യക്ഷത വഹിച്ചു. അന്തര്‍ദ്ദേശീയ മാസ്‌റ്റേഴ്‌സ് മീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയ ഉഷ മാണിയെ ചടങ്ങില്‍ ആദരിച്ചു. കൊടകര ബ്ലോക്ക്  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സജിത രാജീവന്‍, ഗ്രാമപഞ്ചായത്തംഗം സുമിത ഗിരി, വയോജന ക്ലബ് പഞ്ചായത്ത് തല സെക്രട്ടറി എ.കെ. രാജന്‍, വയോജന ക്ലബ് രക്ഷാധികാരി ഒ.പി. ജോണി, സെക്രട്ടറി ടി.ഡി. …

മറ്റത്തൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡ് വയോജനക്ലബിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷികവും കര്‍ക്കിടക കഞ്ഞിവിതരണവും സംഘടിപ്പിച്ചു Read More »

ആളൂര്‍ ആര്‍എംഎച്ച്എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ലഹരിവിരുദ്ധ ക്ലബ് രൂപീകരിച്ചു

ഇരിങ്ങാലക്കുട എക്‌സൈസ് സിവില്‍ ഓഫീസര്‍ പി.എം. ജദീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അധ്യാപികയായ ടെസ്സി ചെറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശം നല്‍കി. ലഹരിവിരുദ്ധ ക്ലബ്ബിന്റെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. അധ്യാപകരായ ഒ.എ. ഫ്രാന്‍സിന്‍, ജൂബി മാത്യു, കെ.ആര്‍. ശ്രുതി, എ.പി. സരിത എന്നിവര്‍ സന്നിഹിതരായി.

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ എന്‍എസ്എസ് യൂണിറ്റിന്റെയും ഐക്യുഎസിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ശില്പശാല സംഘടിപ്പിച്ചു

കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡേവീസ് ചെങ്ങിനിയാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ.എല്‍. ജോയി അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ നടന്ന ബോധവത്കരണ സെമിനാര്‍ ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.എം. ജാദിര്‍ നയിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കെ. കരുണ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫിനാന്‍സ് ഓഫീസര്‍ ഫാ. ആന്റോ വട്ടോലി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ജയകുമാര്‍, എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍ രശ്മി രാജന്‍, സ്റ്റുഡന്റ് സെക്രട്ടറി ആര്യനന്ദ എന്നിവര്‍ …

കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ എന്‍എസ്എസ് യൂണിറ്റിന്റെയും ഐക്യുഎസിയുടെയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ശില്പശാല സംഘടിപ്പിച്ചു Read More »

പറപ്പൂക്കര പഞ്ചായത്തില്‍ ചിങ്ങം 1 കര്‍ഷകദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു

പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് 17ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ദിനാചാരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യും. കര്‍ഷകദിനത്തില്‍ വിതരണം ചെയ്യുന്ന അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ കര്‍ഷകരില്‍ നിന്ന് ക്ഷണിക്കുന്നു. മികച്ച ജൈവ കര്‍ഷകന്‍, മികച്ച വനിതാ കര്‍ഷക, മികച്ച കര്‍ഷക വിദ്യാര്‍ഥി, മികച്ച മുതിര്‍ന്ന/ കര്‍ഷകന്‍, മികച്ച എസ്‌സി/ എസ്ടി ഭാഗം കര്‍ഷകന്‍, മികച്ച നെല്‍ കര്‍ഷകന്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍, മികച്ച പാടശേഖരസമിതി, മികച്ച കര്‍ഷക …

പറപ്പൂക്കര പഞ്ചായത്തില്‍ ചിങ്ങം 1 കര്‍ഷകദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു Read More »

പുതുക്കാട് മാട്ടുമലയില്‍ ഭൂ ഭവന രഹിതരായ ലൈഫ് ഗുണഭോക്താക്കള്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം ഒരുക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

പുതുക്കാട് മാട്ടുമലയില്‍ ഭൂ ഭവന രഹിതരായ ലൈഫ് ഗുണഭോക്താക്കള്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം ഒരുക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു.  ഹൗസിങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മാട്ടുമലയിലെ 53 സെന്റ് സ്ഥലത്തു മണ്ഡലത്തിലെ ഏട്ട് ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്ത കുടുംബങ്ങള്‍ക്കായി ഫ്‌ലാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒരു യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കൊടകര ബ്ലോക്ക് …

പുതുക്കാട് മാട്ടുമലയില്‍ ഭൂ ഭവന രഹിതരായ ലൈഫ് ഗുണഭോക്താക്കള്‍ക്കായി ഫ്‌ളാറ്റ് സമുച്ചയം ഒരുക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു Read More »

leapard attack palapilly

പാലപ്പിള്ളി വലിയകുളത്ത് പുലിയിറങ്ങി പശുവിനെ കൊന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപമാണ് പുലിയിറങ്ങിയത്

ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് തോട്ടത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടത്.പശുവിന്റെ ശരീര ഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയിലാണ്. മുന്‍പും പ്രദേശത്ത് പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. ജനവാസ മേഖലയില്‍ പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. രണ്ട് മാസം മുന്‍പ് കുണ്ടായി ചൊക്കന റോഡില്‍ കാര്‍ യാത്രക്കാര്‍ പുലിയെ കണ്ടിരുന്നു. കഴിഞ്ഞയാഴ്ച വലിയകുളം തോട്ടത്തില്‍ പുലിക്കുട്ടിയെ കണ്ടതായി തോട്ടം തൊഴിലാളികള്‍ പറഞ്ഞു. കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ പുലിയും എത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. വനപാലകര്‍ ഇടപെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ …

പാലപ്പിള്ളി വലിയകുളത്ത് പുലിയിറങ്ങി പശുവിനെ കൊന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപമാണ് പുലിയിറങ്ങിയത് Read More »

പുതുക്കാട് കെഎസ്ആര്‍ടിസിക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍, കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന് എംഎല്‍എ ഫണ്ടില്‍നിന്നും തുക അനുവദിക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

ഇന്റര്‍നെറ്റ്, കമ്പ്യൂട്ടറിനും അനുബന്ധ ഉപകരണങ്ങള്‍ക്കുമായി 7.24 ലക്ഷം രൂപയാണ് അനുവദിക്കുന്നത്.

പുതുക്കാട് ഉയരം കൂടിയ അടിപാതയ്ക്ക് പ്രാഥമിക അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

അപകടങ്ങള്‍ പതിവായ പുതുക്കാട് ജംഗ്ഷനില്‍ ഉയരം കൂടിയ അടിപ്പാത നിര്‍മ്മാണത്തിന് ദേശീയപാത അതോറിറ്റിയുടെ പ്രാഥമിക അനുമതി ആയതായും ഇതിനായി വിപുലമായ എസ്റ്റിമേറ്റ് സമര്‍പ്പിക്കുമെന്നും എന്‍എച്ച്എഐ പ്രൊജക്റ്റ് ഡയറക്ടര്‍ അന്‍സില്‍ ഹസന്‍ അറിയിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെയും മുന്‍ എംപി യുടെയും ദേശീയപാത അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്റെയും സാന്നിധ്യത്തില്‍ നടത്തിയ പരിശോധനകളുടെയും വിവിധ യോഗങ്ങളുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അപകട സാധ്യത കൂടിയ പുതുക്കാട് ജംഗ്ഷനെ റെഡ് സോണില്‍ ഉള്‍പ്പെടുത്തുകയും മേല്‍പ്പാല നിര്‍മ്മാണത്തിന് നിര്‍ദ്ദേശിക്കുകയുമാണ് ചെയ്തത്. ഇതിന്റെ …

പുതുക്കാട് ഉയരം കൂടിയ അടിപാതയ്ക്ക് പ്രാഥമിക അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു Read More »

kk ramachandran mla

നെല്ലായി ലിഫ്റ്റ് ഇറിഗേഷന്‍ കടവ് പാലത്തിലേക്കുള്ള സമാന്തരപാത നിര്‍മാണവുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രത്യാഘാത പഠനവും പബ്ലിക് ഹിയറിങ്ങും സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ.കെ. അനൂപ്, കെ.എം. ബാബുരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടീന തോബി, ഹിമ ദാസന്‍, പഠനം നടത്തിയ രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് പ്രതിനിധികള്‍, പിഡബ്ല്യുഡി പാലം വിഭാഗം ഉദ്യോഗസ്ഥര്‍,പാലം സമിതി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായി.

രാപ്പാള്‍ ബ്രദേഴ്‌സ് ക്ലബ് ലൈബ്രറിയുടെ

പറപ്പൂക്കര രാപ്പാള്‍ ബ്രദേഴ്‌സ് ക്ലബ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ അഭിനന്ദനസദസ്സ് സംഘടിപ്പിച്ചു

ലൈബ്രറി പ്രസിഡന്റ് കെ.കെ. പ്രകാശന്‍ അധ്യക്ഷനായിരുന്നു. എസ്എസ്എല്‍സി, പ്ലസ്് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. മനോജ് മുകുന്ദന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സിനു നേതൃത്വം നല്‍കി. പറപ്പൂക്കര ഗ്രാമപ്പഞ്ചായത്തംഗം സുഭാഷ് രാപ്പാള്‍, ലൈബ്രറി സെക്രട്ടറി രജീഷ് പേഴേരി, ലൈബ്രറി ഭരണസമിതി അംഗങ്ങളായ ഐ.സി. സുബ്രഹ്മണ്യന്‍, വി.ബി. ഗിരീഷ്, ടി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

UYYARE MATTATHUR PANCHAYATH

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള സമഗ്ര കായിക വികസന പരിപാടിയായ ഉയരെ പദ്ധതിക്കു തുടക്കമായി

കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ സജിത രാജീവന്‍, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്മാരായ വി.എസ്. നിജില്‍, ഷൈബി സജി എന്നിവര്‍ പ്രസംഗിച്ചു.

MOOLAMKUDAM SCHOOL

മൂലംകുടം എസ്എന്‍വിയുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ വായനാവാര പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിര്‍മ്മിച്ച ഭീമന്‍ മാഗസിന്‍ ‘സര്‍ഗ്ഗവസന്തം’ ശ്രദ്ധേയമായി

വായന മാസാചരണ സമാപനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ എഴുത്തുകാരിയും അധ്യാപികയുമായ രാജ്കുമാരി വിനോദ് പുസ്തകം പ്രകാശനം ചെയ്തു.വായനാവാര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന മത്സരങ്ങളുടെ സമ്മാനദാനവും രാജ്കുമാരി വിനോദ് നിര്‍വ്വഹിച്ചു. എംപിടിഎ അംഗം ആതിര രതീഷ്, സീനിയര്‍ അധ്യാപിക സി.ആര്‍. സിനി, വിദ്യാരംഗം കലാ സാഹിത്യ വേദി കണ്‍വീനര്‍ ടി.ആര്‍. റെജി, അധ്യാപക പ്രതിനിധി സി.വി. സ്മിത, വിദ്യാരംഗം കലാ സാഹിത്യ വേദി വിദ്യാര്‍ത്ഥി കണ്‍വീനര്‍ കെ.എ. മീനാക്ഷി എന്നിവര്‍ പ്രസംഗിച്ചു