കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍. മനോജ്, ടി.എസ്. ബൈജു, കെ. രാജേശ്വരി, അശ്വതി വിബി എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. നോഡല്‍ ഓഫീസര്‍ ബിന്ദു പര്‍വേസ് നേതൃത്വം നല്‍കി. തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 30ന് നിര്‍മാണം ആരംഭിക്കും. തലോര്‍ തൈക്കാട്ടുശ്ശേരി റോഡ്, പല്ലിശ്ശേരി ചര്‍ച്ച് റോഡ്, ചെങ്ങാലൂര്‍ മണ്ണംപേട്ട റോഡ്, പുതുക്കാട് മുപ്ലിയം കോടാലി റോഡ് തുടങ്ങിയ റോഡുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കും. പള്ളിക്കുന്ന് പാലപ്പിള്ളി റോഡ് നവീകരണ പ്രവൃത്തികള്‍ ടെന്‍ഡര്‍ നടപടികളിലാണ്. കൊടകര വെള്ളിക്കുളങ്ങര കോടാലി റോഡിന്റെ പുനരുദ്ധാരണ നടപടികള്‍ ഒക്ടോബര്‍ 4 ന് ആരംഭിക്കും. നിര്‍മാണം പൂര്‍ത്തീകരിച്ച മുപ്ലിയം സ്‌കൂളിന്റെ പുതിയ കെട്ടിടം ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്യും. കരാറുകാരനെ ഒഴിവാക്കിയ കുറുമാലി തൊട്ടിപ്പാള്‍ മുളങ്ങ് റോഡിലെ വാട്ടര്‍ അതോറിറ്റി വാര്‍ക്കുകള്‍ സെപ്റ്റംബര്‍ 30 ന് പൂര്‍ത്തിയാകും. റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി പുതുക്കിയ എസ്റ്റിമേറ്റ് അനുമതിക്കായി സമര്‍പ്പിച്ചു മാപ്രാണം നന്തിക്കര ഒക്ടോബര്‍ 20് ന് ബി എം പ്രവൃതികളാരംഭിക്കും.മൂത്രതിക്കര വളവിലെ നിര്‍മ്മാണവും ഉടന്‍ പൂര്‍ത്തിയാക്കും. ചെങ്ങലൂര്‍ മാവിഞ്ചുവടു റോഡിലെ ഒക്ടോബര്‍ 20 നൂ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരന്തരപ്പിള്ളി നന്തിപുലം റോഡിന്റെ നവീകരണ പ്രവൃത്തി ടെന്‍ഡര്‍ ചെയ്‌തെങ്കിലും ആരും എടുത്തിട്ടില്ല. റീ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കും. വാട്ടര്‍ അതോറിറ്റിയുടെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും. പുതുക്കാട് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണത്തിന്റെ, ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. പുതുക്കാട് റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണത്തിനായി റെയില്‍വേയുടെ അനുമതിക്കായി റെയില്‍വേയുടെ ചെന്നൈ ഓഫീസിലേക്ക് കൈമാറിയതായി, ആര്‍ ബി സി സി കേ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. കാണതോട് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ തുടര്‍ പ്രവര്‍ത്തികള്‍ ഒക്‌ടോബര്‍ 20 നകം ആരംഭിക്കും. ചെമ്പൂച്ചിറ സ്‌കൂളില്‍ 50 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതായും, 81 ലക്ഷം രൂപയുടെ ബാലന്‍സ് പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും പൊതുമരാമതുവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. നന്തിക്കര സ്‌കൂളിന്റെ നിര്‍മ്മാണ നടപടികള്‍ പൂര്‍ത്തീകരിച്ചതായും,വെള്ളിക്കുളങ്ങര,കണ്ണാട്ടുപാടീ, വല്ലച്ചിറ, ഗവന്‍മെന്റ് സ്‌കൂളുകളുടെ കെട്ടിട നിര്‍മാണത്തിനുള്ള പ്രാഥമിക നടപടികള്‍ പുരോഗമിക്കുന്നതാ യും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.