പേരാമ്പ്രയില്‍ നടന്ന ചടങ്ങ് യൂണിയന്‍ പ്രസിഡന്റ് എം.എം. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ജീവനക്കാരുടെ മക്കള്‍ക്കുള്ള കലാ കായിക വിദ്യാഭ്യാസ പുരസ്‌കാര വിതരണം, വിവിധ തലങ്ങളില്‍ മികവ് തെളിയിച്ചവരെ അനുമോദിക്കല്‍, മോട്ടിവേഷന്‍ ക്ലാസ്സ് എന്നിവയും നടത്തി. അപ്പോളോ ടയേഴ്‌സ് പ്രൊഡക്ഷന്‍ ഹെഡ് സി.എസ്. നളിനന്‍, സന്തോഷ് ജോസഫ് പാറളം, കെ.എസ.് ഷിജു, പോള്‍ മംഗലന്‍, ബിനോയ് സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സൈബര്‍ പൊലീസ് ഓഫിസര്‍ രംഗീഷ് കടവത്ത് ക്ലാസ്സ് നയിച്ചു.