കാലപ്പഴക്കം മൂലം ബലക്ഷയം ബാധിച്ച കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം തുടരണമെന്ന ആവശ്യം ശക്തമാകുന്നു.വരന്തരപ്പിള്ളി പഞ്ചായത്തിലെ 14, 15 വാര്‍ഡുകളിലെ ജനങ്ങള്‍ പ്രയോജനകരമാകുന്ന ജനകീയ ആരോഗ്യ കേന്ദ്രമാണ് അടഞ്ഞുകിടക്കുന്നത്. ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പും മരുന്നു വിതരണവും ഇവിടെ നടന്നിരുന്നു. അര നൂറ്റാണ്ടിലേറെക്കാലം ഇവിടെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. ബലക്ഷയം ബാധിച്ച് തകരാറിലായിരിക്കുന്ന കെട്ടിടത്തിന്റെ ചുറ്റും പാഴ്‌ച്ചെടികള്‍ വളര്‍ന്നു നില്‍ക്കുകയാണ്. ചുമരുകളില്‍ പലയിടത്തും വിള്ളലുകളും ഉണ്ട്. മേല്‍ക്കൂരയും തകര്‍ച്ചയുടെ വക്കിലാണ്. മോട്ടോര്‍ കണക്ഷനുള്ള കിണറും ഉപേക്ഷിക്കപ്പെട്ടനിലയിലാണ്. ചുറ്റുമതിലും പലയിടത്തും തകര്‍ന്നുകിടക്കുന്നു. പ്രതിരോധ കുത്തിവെയ്പ്പിനായി ഉപ്പുഴിയിലുള്ള ആരോഗ്യകേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. പുതിയ കെട്ടിടം നിര്‍മിച്ച് ആരോഗ്യകേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍-കെ.ജി. രവീന്ദ്രനാഥ് വരന്തരപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നല്‍കി.
https://youtu.be/H3tRHixH39U