റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. റിച്ച് പീപ്പിള്‍ സൊസൈറ്റിയുടെ വെബ്‌സൈറ്റ് ലോഞ്ചും പ്രൊജക്ട് എംപവര്‍ 365 ന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് മുഖ്യാതിഥിയായി. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, വരന്തരപ്പിള്ളി പഞ്ചായത്ത്് പ്രസിഡന്റ് അജിത സുധാകരന്‍, പഞ്ചായത്തംഗങ്ങളായ ബിനീഷ്, പ്രിന്‍സ്, വീക്ഷണം റിപ്പോര്‍ട്ടര്‍ വിനീത, തണല്‍ ട്രസ്റ്റ് സ്ഥാപകന്‍ ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ഠിച്ചിരുന്ന ജോയിയെ ചടങ്ങില്‍ ആദരിച്ചു. 15 പേര്‍ക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു. റിച്ച് പീപ്പിള്‍ സൊസൈറ്റി പ്രസിഡന്റ് ലിസ് മെറിന്‍ പീറ്റര്‍, സെക്രട്ടറി ഗോഡ്വിന്‍ ടി. പോള്‍സണ്‍, ട്രഷറര്‍ ആഗ്നസ് മൈക്കിള്‍ എന്നിവര്‍ സന്നിഹിതരായി./
ആമ്പല്ലൂര്‍ റിച്ച് പീപ്പിള്‍ സൊസൈറ്റിയുടെ 5-)0 വാര്‍ഷികം സംഘടിപ്പിച്ചു
