nctv news pudukkad

Local News

PUDUKAD CONGR5ESS

പുതുക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി.എസ്. രാജു അധ്യക്ഷനായിരുന്നു. യുഡിഎഫ് ചെയര്‍മാന്‍ കെ.എല്‍. ജോസ്, ഷാജു കാളിയേങ്കര, ടി.വി. പ്രഭാകരന്‍, ഡേവീസ് അക്കര, രഞ്ജിത്ത് കൈപ്പിള്ളി, രജനി സുധാകരന്‍, ജോണ്‍സണ്‍ സാനി, വി.കെ. വേലുക്കുട്ടി, ടി.സി. രാജന്‍, ഷൈനി ജോജു, സുധന്‍ കാരയില്‍ എന്നിവര്‍ പ്രസംഗിച്ചു.

NAVARATHRY

നവരാത്രി ആഘോഷത്തില്‍ നാട്

മഹാനവമി ദിനത്തില്‍ ക്ഷേത്രങ്ങളില്‍ സരസ്വതീപൂജ, ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ എന്നിവ നടന്നു. നവരാത്രി പ്രമാണിച്ചു ക്ഷേത്രങ്ങളിലെ സരസ്വതീ മണ്ഡപത്തില്‍ വൈകിട്ടു സംഗീതാര്‍ച്ചനകളും മറ്റു കലാപരിപാടികളും ഒരുക്കിയിരുന്നു. വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാനൊരുങ്ങുകയാണ് കുരുന്നുകള്‍. നാവിലും അരിയിലും ഹരിശ്രീ കുറിച്ച് ആചാര്യന്മാര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷര മധുരമേകും. ആരാധനയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവ ദിനമാണ് വിജയദശമി. ചൊവ്വാഴ്ച രാവിലെ സരസ്വതി പൂജയ്ക്ക് ശേഷമാണ് പൂജയെടുപ്പ്. തുടര്‍ന്ന് വിദ്യാരംഭം നടക്കും. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും അക്ഷരോപാസനാ കേന്ദ്രങ്ങളിലും വിദ്യാരംഭത്തിന് ഒരുക്കങ്ങള്‍ …

നവരാത്രി ആഘോഷത്തില്‍ നാട് Read More »

paliyekara strike

കോണ്‍ഗ്രസിന്റെ ടോള്‍ സമരം; 7.05 ലക്ഷം രൂപയുടെ നഷ്ടമെന്ന് ടോള്‍ കരാര്‍ കമ്പനി

ടോള്‍ ഗേറ്റ് തുറന്നുവിട്ട് ടോള്‍ പിരിവ് നഷ്ടപ്പെടുത്തിയതിലും ഓട്ടോമാറ്റിക് ബാരിയറുകളും ക്യാമറകളും തകര്‍ത്തതിലുമാണ് നഷ്ടം. പൊതുമുതല്‍ നശിപ്പിച്ചതിന് ടോള്‍ കരാര്‍ കമ്പനിയുടെ പരാതിയില്‍ എംപിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, അനില്‍ അക്കര, ജോസഫ് ടാജറ്റ് തുടങ്ങി കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ പുതുക്കാട് പൊലീസ് കേസെടുത്തു.

death

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാവല്ലൂര്‍ കൈപ്പിള്ളി വസന്തകുമാരിയുടെയും പരേതനായ രാമനാട്ട് രാമചന്ദ്രന്റെയും മകന്‍ ശ്രീജിത്താണ് മരിച്ചത്. 35 വയസായിരുന്നു. ഈ മാസം 14ന് രാത്രി 9ന് വട്ടണാത്രയില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശ്രീജിത്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു മരണം.

toll plaza

പാലിയേക്കര ടോള്‍പ്ലാസ ഓഫീസിലേയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധസമരം സംഘര്‍ഷത്തില്‍ കലാശിച്ചു

പാലിയേക്കരയില്‍ ടോള്‍ കൊള്ള നടത്തുവെന്നാരോപിച്ച് തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ടോള്‍പ്ലാസ വളയല്‍ സമരമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. പാലിയേക്കരയില്‍ നിന്നുമാണ് പ്രകടനം ആരംഭിച്ചത്. തുടര്‍ന്ന് ജിഐപിഎല്‍ ഓഫീസിന് മുന്നില്‍ നടന്ന സമരം ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. എംപിയ്ക്കും ഡിസിഡി പ്രസിഡന്റിനും ജിഐപിഎല്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കണമെന്ന നേതാക്കളുടെ ആവശ്യം പൊലീസ് തടഞ്ഞതാണ് സംഘര്‍ഷാവസ്ഥയ്ക്ക് തുടക്കമായത്. ഇതേസമയം പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തുകള്‍ തുറന്ന് വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്തു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. …

പാലിയേക്കര ടോള്‍പ്ലാസ ഓഫീസിലേയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധസമരം സംഘര്‍ഷത്തില്‍ കലാശിച്ചു Read More »

job vacancy

സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികളിലേക്ക്  അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികളിലേക്ക്   കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക.  തസ്തികകള്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജോലിസമയം 24 മണിക്കൂര്‍ – ഒഴിവുകളുടെ എണ്ണം – ഒന്ന്. ഹോണറേറിയം 32000 രൂപ. പ്രായപരിധി 25 – 45 വയസ്സ് .  യോഗ്യത –  നിയമം / സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജി/ സോഷ്യല്‍ സയന്‍സ് / സൈക്കോളജി …

സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികളിലേക്ക്  അപേക്ഷ ക്ഷണിച്ചു Read More »

v s achuthanandan

തന്റെ പ്രിയപ്പെട്ട നേതാവ് വി.എസ്. അച്യുതാനന്ദന്റെ 100 ജന്മദിനത്തില്‍ പായസവിതരണം നടത്തി ടീഷോപ് ഉടമ

നെന്മണിക്കര മഹാദേവ ടീ സ്റ്റാള്‍ ഉടമ സന്തോഷാണ് പായസവിതരണം നടത്തിയത്. വഴിയാത്രക്കാര്‍ക്കും തന്റെ കടയിലെത്തിയവര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഇദ്ദേഹം പായസം വിതരണം ചെയ്തു. കടയ്ക്കുമുന്നില്‍ വിഎസിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡും ഇദ്ദേഹം സ്ഥാപിച്ചിരുന്നു. വിഎസിനെ കുറിച്ചുള്ള പത്രവാര്‍ത്തകളും ഇദ്ദേഹം ചുമരില്‍ സ്ഥാപിച്ചിരുന്നു. വിഎസിന്റെ 99-ാം പിറന്നാളും സന്തോഷിന്റെ ചായക്കടയില്‍ ആഘോഷമായിരുന്നു. അന്ന് 99 പേര്‍ക്ക് ലഡു വിതരണം ചെയ്തു. 100-ാം ജന്മദിനത്തോടനുബന്ധിച്ച് 100 പേര്‍ക്കാണ് ഇത്തവണ പായസവിതരണം ചെയ്തത്. തന്നെയും സാധാരണക്കാരെയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ച …

തന്റെ പ്രിയപ്പെട്ട നേതാവ് വി.എസ്. അച്യുതാനന്ദന്റെ 100 ജന്മദിനത്തില്‍ പായസവിതരണം നടത്തി ടീഷോപ് ഉടമ Read More »

JACOB THUKUZHY

തൃശൂര്‍ അതിരൂപത മുന്‍ മെത്രാപൊലീത്ത മാര്‍ ജേക്കബ് തൂങ്കുഴിയുടെ മെത്രാഭിഷേക സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കല്ലൂര്‍ കിഴക്കേ ഇടവകയില്‍ നിര്‍മിക്കുന്ന മൂന്നു ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുത്തന്‍പള്ളി വികാരി ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത് കാര്‍മ്മികത്വം വഹിച്ചു. സാന്ത്വനം ഡയറക്ടര്‍ ഫാ. ജോയ് മൂക്കന്‍, വികാരി ഫാ. വര്‍ഗീസ് തരകന്‍, ഫാ. ജോസ് വട്ടകുഴി, ഫാ. ജീസ് തുണ്ടത്തില്‍, ഫാദര്‍ ഡിക്‌സണ്‍ കുളമ്പുറത്ത്, തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, വാര്‍ഡ് അംഗം സലീഷ് ചെമ്പാറ, ജോഷി കളപുര, ലിജോ പാറേക്കാട്ടില്‍, പോള്‍സണ്‍ പൂക്കോടന്‍, സജി പനോകാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

DEATH

കാരുണ്യത്തിന് കാത്തുനില്‍ക്കാതെ ജിഷ്ണു മടങ്ങി

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വരന്തരപ്പിള്ളി സ്വദേശിയായ യുവാവിനു വേണ്ടിയുള്ള ധനസമാഹരണം ആരംഭിക്കുന്നതിനിടെയാണ് കാരുണ്യത്തിന് കാത്തുനില്‍ക്കാതെ യുവാവ് യാത്രയായത്. വേപ്പൂര്‍ സ്വദേശി ഇരുപ്പത്താനി സുരേന്ദ്രന്‍ മകന്‍ 25 വയസ്സുള്ള ജിഷ്ണുവാണ് മരിച്ചത്. സെപ്റ്റംബര്‍ 17 നാണ് ജിഷ്ണുവിന് ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇരു വൃക്കകളും തകരാറിലായതിനെതുടര്‍ന്ന് ദിവസവും ഡയാലിസിസ് നടത്തിയായിരുന്നു മുന്നോട്ടു പോയിരുന്നത്. തുടര്‍ചികിത്സ നടത്താന്‍ സാധിക്കാതെ ക്ലേശിച്ച കുടുംബത്തെ സഹായിക്കുന്നതിന് അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗവും നാട്ടുകാരും ചേര്‍ന്ന് …

കാരുണ്യത്തിന് കാത്തുനില്‍ക്കാതെ ജിഷ്ണു മടങ്ങി Read More »

പുതുക്കാട് റെയില്‍വേ

വാഹനമിടിച്ച് തകരാറിലായ പുതുക്കാട് റെയില്‍വേ ഗേറ്റിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി

വാഹനമിടിച്ച് തകരാറിലായ പുതുക്കാട് റെയില്‍വേ ഗേറ്റിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. ബുധനാഴ്ച രാവിലെയാണ് വാഹനമിടിച്ച് തകരാറിലായ പുതുക്കാട് റെയില്‍വേ ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് വാഹനം ഇടിച്ച് ഗേറ്റ് തകരാറിലായതെന്നാണ് പ്രാഥമിക വിവരം. ഗേറ്റ് കണ്‍ട്രോള്‍ റൂമിന്റെ എതിര്‍വശത്തുള്ള ഗേറ്റാണ് തകരാറിലായത്. രണ്ടാഴ്ച മുന്‍പാണ് ഇവിടെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. പെട്ടെന്ന് ഗേറ്റ് അടച്ചിട്ടത് യാത്രക്കാരെയും വലച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പ്രശ്‌നം പരിഹരിച്ചത്.

ടി.എന്‍. പ്രതാപന്‍ എം.പി നിര്‍വ്വഹിച്ചു.

വരന്തരപ്പിള്ളി പഞ്ചായത്തിലെ നന്തിപുലം നിലംപതിമാട്ടുമല വരന്തരപ്പിള്ളി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ടി.എന്‍. പ്രതാപന്‍ എം.പി നിര്‍വ്വഹിച്ചു

വരന്തരപ്പിള്ളി പഞ്ചായത്തിലെ നന്തിപുലം നിലംപതിമാട്ടുമല വരന്തരപ്പിള്ളി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ടി.എന്‍. പ്രതാപന്‍ എം.പി നിര്‍വ്വഹിച്ചു. ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ് എന്നിവര്‍ മുഖ്യാതിഥികളായി. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാര്‍, വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ റോസിലി തോമാസ്, പഞ്ചായത്തംഗങ്ങളായ രാധികാ സുരേഷ്, ജോജോ പിണ്ടിയാന്‍, രജനി ഷിനോയ്, കലാപ്രിയ …

വരന്തരപ്പിള്ളി പഞ്ചായത്തിലെ നന്തിപുലം നിലംപതിമാട്ടുമല വരന്തരപ്പിള്ളി റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ടി.എന്‍. പ്രതാപന്‍ എം.പി നിര്‍വ്വഹിച്ചു Read More »

job vacancy

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയുടെ താത്കാലിക ഒഴിവ്

കല്ലേറ്റുങ്കര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയുടെ താത്കാലിക ഒഴിവുണ്ട്. ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ബിരുദവും പി.ജി.ഡി.സി.എയും യോഗ്യത ഉള്ളവരെ പരിഗണിക്കും. കൂടിക്കാഴ്ച ഈ മാസം 20ന് രാവിലെ 10ന്.

PADAYATHRA

കരുവന്നൂരില്‍ സഹകരണ കൊള്ളയാണ് നടക്കുന്നതെന്നും റേഷന്‍ കട മുതല്‍ സെക്രട്ടറിയേറ്റ് വരെ അഴിമതിയാണെന്നും ആരോപിച്ച് യുഡിഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി

ചെങ്ങാലൂര്‍ എടത്തൂട്ട്പാടത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ജാഥാ ക്യാപ്റ്റന്‍ ടി.എസ.് രാജുവിന് പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുഡിഎഫ് ചെയര്‍മാന്‍ കെ.എല്‍ ജോസ്, കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, ജാഥാ കണ്‍വീനര്‍മാരായ ഷാജു കാളിയേങ്കര, കെ.ജെ. ജോജു, മാനേജര്‍ വി.കെ. ആന്റണി എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം പുതുക്കാട് സെന്ററില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍ എം.പി. പോളി ഉദ്ഘാടനം ചെയ്തു. രജനി സുധാകരന്‍, ടി.വി.പ്രഭാകരന്‍, വി.കെ. വേലുക്കുട്ടി, പി.ഡി. ജെയിംസ്, ഷൈനി ജോജു, …

കരുവന്നൂരില്‍ സഹകരണ കൊള്ളയാണ് നടക്കുന്നതെന്നും റേഷന്‍ കട മുതല്‍ സെക്രട്ടറിയേറ്റ് വരെ അഴിമതിയാണെന്നും ആരോപിച്ച് യുഡിഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റി പദയാത്ര നടത്തി Read More »

NAVAKERALA SADASU

മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കുന്ന പുതുക്കാട് മണ്ഡലം ‘നവ കേരള സദസ്സ് ‘ഡിസംബര്‍ 6ന് വൈകീട്ട് 6 മണിക്ക് ആമ്പല്ലൂരില്‍ സംഘടിപ്പിക്കുന്നു

തലോരില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജന്‍, ആര്‍. ബിന്ദു, ടി.എന്‍. പ്രതാപന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് എന്നിവര്‍ രക്ഷാധികാരികളായും, കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചെയര്‍മാനും ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ കണ്‍വീനറും ഡെപ്യൂട്ടി കളക്ടര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആര്‍. റെജില്‍ വര്‍ക്കിങ് കണ്‍വീനര്‍റായും തെരെഞ്ഞെടുത്തു. 

ollur arrest

ഒല്ലൂര്‍ നിവാസികളുടെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ ഒടുവില്‍ ഒല്ലൂര്‍ പോലീസ് കയ്യോടെ പിടികൂടി

ഒല്ലൂര്‍ മേഖലയില്‍ വിവിധയിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചില്ല് തകര്‍ത്ത് മോഷണം നടത്തുന്ന പെരുവാങ്കുളങ്ങര സ്വദേശി ഐനിക്കല്‍ വീട്ടില്‍ 24 വയസ്സുള്ള നവീന്‍ ജോയ് ആണ് അറസ്റ്റിലായത്. പ്രതി ഇത്തരത്തില്‍ മേഖലയില്‍ പാര്‍ക്ക് ചെയ്ത അഞ്ചോളം വാഹനങ്ങളില്‍ നിന്നാണ് മോഷണം നടത്തിയത്. ഒല്ലൂരിലുള്ള സ്ഥാപനത്തിന്റെ പാര്‍ക്കിങ്ങ് ഏരിയയിലും, ഒല്ലൂരിലെ സിനിമാ തിയേറ്ററിനടുത്തും, ലയണ്‍സ് ക്ലബിനടുത്തും, ഒല്ലൂര്‍ പള്ളി ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ത്തായിരുന്നു മോഷണം. ഭൂരിഭാഗം മോഷണവും നടത്തിയത് രാത്രിയിലാണ്. നിരവധി സിസി ടിവി …

ഒല്ലൂര്‍ നിവാസികളുടെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ ഒടുവില്‍ ഒല്ലൂര്‍ പോലീസ് കയ്യോടെ പിടികൂടി Read More »

dyfi

ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി വി.പി. ശരത് പ്രസാദിനെ തെരഞ്ഞെടുത്തു

കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് സെക്രട്ടറിയായിരുന്ന എന്‍.വി വൈശാഖന് നിര്‍ബന്ധിത അവധി നല്‍കി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ശരത് പ്രസാദിന് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. എന്‍.വി. വൈശാഖന്‍ ചികില്‍സക്കായി അവധിയിലാണെന്നായിരുന്നു ഇതുവരെയുള്ള വിശദീകരണം. ആഗസ്റ്റ് 15ന് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് …

ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയായി വി.പി. ശരത് പ്രസാദിനെ തെരഞ്ഞെടുത്തു Read More »

രണ്ട് പേര്‍ക്ക് പരുക്കേറ്റു.

തലോരില്‍ സ്വകാര്യ ബസ് പെട്ടിഓട്ടോയില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു

തലോരില്‍ സ്വകാര്യ ബസ് പെട്ടിഓട്ടോയില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു. തമിഴ്‌നാട് സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. കാലിന് ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പെട്ടിഓട്ടോയില്‍ എതിര്‍ദിശയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു. പാലിയേക്കരയില്‍ വര്‍ക്ക്‌ഷോപ്പിലേക്ക് വരികയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.

തൊഴിലവസരവും അറിയിപ്പുകളും

തൊഴിലവസരവും അറിയിപ്പുകളും

കെല്‍ട്രോണ്‍ ജേണലിസം പഠനം. കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ 2023-24 ബാച്ചുകളിലേക്ക് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് യോഗ്യത രേഖകള്‍ സഹിതം തിരുവനന്തപുരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. പത്രം, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ടിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി …

തൊഴിലവസരവും അറിയിപ്പുകളും Read More »

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്

മറ്റത്തൂര്‍ ജി.എല്‍.പി.എസില്‍ പുതിയ 5 ക്ലാസ് മുറികളുംരണ്ടാംഘട്ടം പൂര്‍ത്തീകരിച്ച മോഡല്‍ പ്രീപ്രൈമറിയും തുറന്ന് നല്‍കി

മറ്റത്തൂര്‍ ജി.എല്‍.പി.എസില്‍ പുതിയ 5 ക്ലാസ് മുറികളും രണ്ടാംഘട്ടം പൂര്‍ത്തീകരിച്ച മോഡല്‍ പ്രീപ്രൈമറിയും തുറന്ന് നല്‍കി. അടുക്കുകളായ പാറക്കെട്ടുകള്‍ അതില്‍ പച്ചപ്പ് വലിഞ്ഞു മുറുകിയ കണക്കെ വള്ളികള്‍ ഇരുവശങ്ങളിലും കാവലിന് ഒട്ടകപ്പക്ഷികള്‍, ജി.എല്‍.പി.സ്‌കൂള്‍ മറ്റത്തൂര്‍ അവിട്ടപ്പിള്ളിയുടെ കവാടം മാടി വിളിക്കുന്നത് ഇങ്ങനെയാണ്. ഉള്ളിലേക്ക് എത്തിയാലോ വാ പിളര്‍ന്ന ഗൊറില്ലയുടെ ഗുഹ! അതിനുള്ളിലൂടെ കടന്ന് ചെന്നാലോ അറിവും കൗതുകവും പകരുന്ന കാഴ്ചകള്‍… എവിടേക്ക് നോക്കിയാലും ജിജ്ഞാസ ഉണര്‍ത്തുന്ന കാഴ്ചകള്‍. ജില്ലയിലെ ആദ്യത്തെ മോഡല്‍ പ്രീ െ്രെപമറിയായി ഉയര്‍ത്തപ്പെട്ട അവിട്ടപ്പിള്ളി …

മറ്റത്തൂര്‍ ജി.എല്‍.പി.എസില്‍ പുതിയ 5 ക്ലാസ് മുറികളുംരണ്ടാംഘട്ടം പൂര്‍ത്തീകരിച്ച മോഡല്‍ പ്രീപ്രൈമറിയും തുറന്ന് നല്‍കി Read More »

കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റി

കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ പുതുക്കാട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ പുതുക്കാട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ആറ്റപ്പിള്ളി പാലം നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കുക, കുറുമാലിമുളങ്ങ്, കോടാലി വെള്ളിക്കുളങ്ങര റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. പുതുക്കാട് സെന്ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് എംഎല്‍എ ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പൊതുയോഗം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സുനില്‍ അന്തിക്കാട്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ …

കോണ്‍ഗ്രസ് പുതുക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ പുതുക്കാട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി Read More »