കല്ലൂര്‍ വടക്കുമുറി സ്വദേശി തയ്യില്‍ വീട്ടില്‍ അനൂപിനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. കൊലപാതകം, വധശ്രമം, കവര്‍ച്ച, കഞ്ചാവ് വില്‍പ്പന തുടങ്ങി 10 കേസ്സുകളില്‍ പ്രതിയാണ്. കഞ്ചാവ് വില്‍പ്പന കേസുകളില്‍ നിരന്തരം പ്രതിയായതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. അജിത ബീഗമാണ് ഉത്തരവിറക്കിയത്. വരന്തരപ്പിളളി പൊലീസ് എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപക്, രമേഷ് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. ഉത്തരവ് ലംഘിച്ചാല്‍ പ്രതിക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
