കൊടകര ഗ്രാമപഞ്ചായത്തില്‍ ഹരിത മിത്രം ആപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്യു ആര്‍ കോഡ് വീടുകളില്‍ പതിപ്പിക്കുന്നതിനായി വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടവര്‍ക്കായി ക്യുആര്‍ കോഡ്, ഐ.ഡി. കാര്‍ഡ്, നോട്ടീസ് എന്നിവ വിതരണം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍
ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ ബിജി ഡേവിസ്, ലത ഷാജു, ഷിനി ജെയ്‌സണ്‍, കെ.വി നന്ദകുമാര്‍, സി.ഡി. സിബി, ടി.കെ. പദ്മനാഭന്‍, പഞ്ചായത്ത് സെക്രട്ടറി കെ. ബിന്ദു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എ.ആര്‍. രാജേശ്വരി, വി.ഇ.ഒ വി.ടി. സുമ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിധിന്‍ ദേവസ്സി, കെല്‍ട്രോണ്‍ പ്രതിനിധി അശ്വതി, ഹരിത കര്‍മ്മ സേന അക്കൗണ്ടന്റ് ഹഫ്‌സ ഷാജഹാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കൊടകര ഗ്രാമപഞ്ചായത്തില്‍ ഹരിത മിത്രം ആപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്യു ആര്‍ കോഡ് വീടുകളില്‍ പതിപ്പിക്കുന്നതിനായി വാര്‍ഡുകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടവര്‍ക്കായി ക്യുആര്‍ കോഡ്, ഐ.ഡി. കാര്‍ഡ്, നോട്ടീസ് എന്നിവ വിതരണം ചെയ്തു
