പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന 36 ഉദ്ഘാടനങ്ങളില്‍ നാലാമത്തെ ഉദ്ഘാടനമായി സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോഓര്‍ഡിനേറ്റര്‍ വി.പി. ശരത്പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളോത്സവത്തിലെ കായിക ഇനങ്ങളില്‍ പങ്കെടുത്ത 32 ക്ലബുകള്‍ക്കാണ് കിറ്റ് വിതരണം നടത്തിയത്. ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ് ബാറ്റ്, ബോള്‍, കാരംസ് ബോര്‍ഡ്, ചെസ്സ് ബോര്‍ഡ് എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ബീന സുരേന്ദ്രന്‍, എന്‍.എം. പുഷ്പാകരന്‍, ജി. സബിത, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ നവ്യ കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.
പറപ്പൂക്കര പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന 36 ഉദ്ഘാടനങ്ങളില്‍ നാലാമത്തെ ഉദ്ഘാടനമായി സ്‌പോര്‍ട്‌സ് കിറ്റ് വിതരണം നടത്തി
