പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ തൃശ്ശൂര്‍ ചെറുകിട ജലസേചന ഡിവിഷനില്‍ കീഴിലുള്ള പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാലിന്റെ നവീകരണ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. 50 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്. പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പ്രധാന ഇറിഗേഷന്‍ കനലാണ് ഇത്. ചടങ്ങില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കാര്‍ത്തിക ജയന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.
പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ നവീകരണത്തിന് തുടക്കമായി
