ഡബ്‌ളിയു ഡി ആര്‍ എ ന്യൂഡല്‍ഹി, കണ്ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജു തളിയപറമ്പില്‍ അധ്യക്ഷനായി. വിപണിയുടെ ചൂഷണങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ കര്‍ഷകര്‍ക്ക് വെയര്‍ഹൗസുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെ സംബന്ധിച്ച്് കെഎസ്ഡബ്‌ളിയുസി റീജയണല്‍ മാനേജര്‍ രെഞ്ചു ക്ലാസ് നയിച്ചു. ഐസിഎം കണ്ണൂര്‍ ഡയറക്ടര്‍ വി.എന്‍. ബാബു, ബാങ്ക് സെക്രട്ടറി കെ.വി. അനിത, ഭരണസമിതി അംഗങ്ങളായ കെ.എ. ഫ്രാന്‍സിസ്, കെ.ജെ. ജോജു, എം.പി. പ്രിന്‍സ്, ടി.കെ. രാജേന്ദ്രന്‍, സി.ജെ. ആന്റണി, ടി.എസ്. അര്‍ജുന്‍, കെ.ആര്‍. ജോജോ, ബിജി ജോയി, സന്ധ്യ സുധീര്‍, സുശീല ദിവാകരന്‍, അമ്പിളി ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ ഏകദിന കര്‍ഷക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
