nctv news pudukkad

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡായ എസ്എംഎസ് റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 80 ലക്ഷം രൂപ ചിലവിലാണ് റോഡ് നിര്‍മ്മിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കപില്‍ രാജ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എസ്എംഎസ് റോഡിന്റെ ഒന്നാം ഘട്ടം 650 മീറ്റര്‍ ദൂരം നവീകരിച്ചിരുന്നു. 950 മീറ്റര്‍ ദൂരമാണ് രണ്ടാംഘട്ടത്തില്‍ നവീകരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *