പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷനായി. സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് ജേതാവ് സുധീഷ് ചന്ദ്രന്‍, സംസ്ഥാന ഉജ്ജ്വലബാല്യം പുരസ്‌കാര ജേതാവ് ടി.എസ്. അനസൂയ എന്നിവര്‍ മുഖ്യാതിഥികളായി. വിവിധ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി.കിഷോര്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന സുരേന്ദ്രന്‍, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എം. പുഷ്പാകരന്‍, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ. ഹേമ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികം പ്രമാണിച്ച് ജനുവരി 31 വരെ 36 ഉദ്ഘാടനങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി നടന്ന മൂന്നാമത്തെ ഉദ്ഘാടനമാണിത്.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം’ചിറക് 2023′ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു
