പുതുക്കാട് സി.ജി. ജനാര്‍ദ്ദനന്‍ റോഡ് ഐറിഷ് ഡ്രൈനേജിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം സരിതാ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അല്‍ജോ പുളിക്കല്‍, ഗ്രാമപഞ്ചായത്ത് അംഗം സി.പി. സജീവന്‍ എന്നിവര്‍ പങ്കെടുത്തു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 21 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം.
പുതുക്കാട് സി.ജി. ജനാര്‍ദ്ദനന്‍ റോഡ് ഐറിഷ് ഡ്രൈനേജിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു
