തിരക്കേറിയ വരന്തരപ്പിള്ളി പാലപ്പിള്ളി റോഡിന്റെ വശത്താണ് മണ്ണ് കൂട്ടിയിട്ടിരിക്കുന്നത്. വേലൂപ്പാടം ഭാഗത്ത് കാനയില്‍ നിന്ന് നീക്കം ചെയ്ത കല്ലും മണ്ണും മാലിന്യങ്ങളുമാണ് യാത്രക്കാര്‍ക്ക് അപകടക്കെണിയായി മാറിയത്. വീതി കുറഞ്ഞ റോഡില്‍ ഒരു വശത്ത് മണ്‍കൂനയും മറുവശത്ത് വൈദ്യുതി പോസ്റ്റുകളും കൊണ്ട് ഇട്ടതോടെ വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ഒരേ സമയം രണ്ട് വലിയ വാഹനങ്ങള്‍ വന്നാല്‍ മണ്‍കൂനയില്‍ ഇടിക്കുമെന്ന അവസ്ഥയാണ്. റോഡിന്റെ വശങ്ങളില്‍ അപകടകരമായ രീതിയില്‍ തള്ളിയ മണ്ണ് മറ്റൊരിടത്തേക്ക് മാറ്റി സുഗമസഞ്ചാരം ഒരുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
വരന്തരപ്പിള്ളി കുട്ടോലി പാടത്ത് റോഡരികില്‍ മണ്ണ് കൂട്ടിയിട്ടത് അപകടഭീഷണിയാകുന്നു
