ജലാശയ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് യുവ കലാവേദി വായനശാലയുടെ നേതൃത്വത്തില്‍ രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന നീന്തല്‍ പരിശീലന ക്യാമ്പ് ആരംഭിച്ചു
കേരള ഫയര്‍ & റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. പുളിയാനിക്കുന്നില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ഉദ്ഘാടനം വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ നിര്‍വഹിച്ചു. വായനശാല പ്രസിഡന്റ് വി.ആര്‍. ബൈജു അധ്യക്ഷത വഹിച്ചു. പുതുക്കാട് ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ മുനൈവര്‍ ഉസ്മാന്‍ മുഖ്യാതിഥിയായി. വായനശാല പ്രസിഡന്റ് സുജിത്ത് കെ. സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാര്‍, പഞ്ചായത്തംഗം വിജിത ശിവദാസന്‍, ജോസ്, വനിതാവേദി പ്രവര്‍ത്തക റീന റെക്‌സിന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂബ വിദഗ്ധന്‍ ശശി …