nctv news pudukkad

nctv news logo
nctv news logo

Local News

kadambodu chess

കടമ്പോട് ആനന്ദകലാസമിതി വായനശാലയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെസ് പരിശീലന പരിപാടി സംഘടിപ്പിച്ചു

മറ്റത്തൂര്‍ പഞ്ചായത്ത് അംഗം കെ.എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. വായനശാല  പ്രസിഡന്റ് കെ. വി. ഷൈജു അധ്യക്ഷത വഹിച്ചു. ചെസ് താരവും പരിശീലകനുമായ എ.എല്‍. പോള്‍ നേതൃത്വം നല്‍കി. സെക്രട്ടറി പി.എസ്. അംബുജാക്ഷന്‍, പി.എസ്. സുരേന്ദ്രന്‍, ഗോപി തച്ചനാടന്‍, കെ.ആര്‍. ശിവശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു

kanakamala

 കനകമല കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തില്‍
മാര്‍ തോമാശ്ലീഹയുടെ ഭാരത പ്രവേശന തിരുനാള്‍ ആഘോഷിച്ചു.

 ഫാ. ഡാനിഷ് കണ്ണാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ.ഷിബു നെല്ലിശ്ശേരി സഹകാര്‍മ്മികനായിരുന്നു. ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു ശേഷം പ്രദിക്ഷണം, നൊവേന, ഊട്ടു നേര്‍ച്ച എന്നിവ നടന്നു. തിരുനാളിന് കൈക്കാരന്‍മാര്‍, യൂണിറ്റ് പ്രസിഡന്റുമാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊടകര, ചാലക്കുടി മേഖലയിലെ സീനിയര്‍ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. 

കൊടകര, ചാലക്കുടി മേഖലയിലെ വിവിധ വിദ്യാലയങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സീനിയര്‍ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കൊടകര ഗവ. സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടന്നു. ജില്ലാപഞ്ചായത്ത്  പ്രസിഡന്റ് പി.കെ. ഡേവിസ് സല്യൂട്ട് സ്വീകരിച്ചു. 13 വിദ്യാലയങ്ങളില്‍ നിന്നുള്ള 550 കേഡറ്റുകളാണ് 23 പ്ലാറ്റൂണുകളായി പരേഡില്‍ പങ്കെടുത്തത്. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, എസ്.പി.സി. ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടി.ആര്‍. മനോഹരന്‍, കൊടകര എസ്.ഐ. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു

ERATTU SHIVA TEMPLE

മുപ്ലിയം ഏരാറ്റുപാടം എരാറ്റ് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു

ഞായറാഴ്ച രാവിലെ 8ന് മുത്തുമല സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്ന് കലാശാഭിഷേകഘോഷയാത്ര ക്ഷേത്രം മേല്‍ശാന്തി സൂരജിന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. പഞ്ചദ്രവ്യാഭിഷേകങ്ങള്‍ക്ക് തന്ത്രി ഷാജു കാര്‍മ്മികനായി. തുടര്‍ന്ന് അന്നദാനവും നടത്തി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം തെയ്യം, കാളകളി, താലം എഴുന്നള്ളിപ്പ് എന്നിവയോടുകൂടി ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ശനിയാഴ്ച പുതുക്കിപണിത ശ്രീകോവില്‍ സമര്‍പ്പണവും സര്‍വ്വ ഐശ്വര്യ പൂജയും നടത്തി.

TRIKUR MATHIKUUNU TEMPLE

 തൃക്കൂര്‍ മതിക്കുന്ന് ക്ഷേത്ര സമിതി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗുരുകുലം പാഠശാലയുടെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, പഞ്ചായത്തംഗം സുന്ദരി മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എക്‌സൈസ് സിവില്‍ ഓഫീസര്‍ സി.വി. രാജേന്ദ്രന്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു

kallichithra colony

പുതുക്കാട് മണ്ഡലത്തിലെ ആദിവാസി കോളനിയായ കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ നടപടി

ചിമ്മിനി ഡാം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട ഓരോ കുടുംബത്തിനും അവകാശപ്പെട്ട ഒരേക്കര്‍ ഭൂമിയില്‍ 65 സെന്റ് സ്ഥലം വീതം നല്‍കിയിരുന്നു. ബാക്കിയുള്ള 35 സെന്റ് ഭൂമി കൂടി നല്‍കാനാണ് നടപടിയായത്. മൂപ്ലിയം വില്ലേജില്‍ കല്‍ക്കുഴി സ്‌കൂളിനടുത്തായി ജലവിഭവ വകുപ്പ് നല്‍കുന്ന ഏഴര ഏക്കര്‍ സ്ഥലമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. റവന്യൂ മന്ത്രി കെ. രാജന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ .മന്ത്രി കെ. രാധാകൃഷ്ണന്‍, .ജില്ലാ കളക്ടര്‍ ഹരിതാ വി. കുമാര്‍,  ജില്ലാ സബ് കളക്ടര്‍ അഹമ്മദ് …

പുതുക്കാട് മണ്ഡലത്തിലെ ആദിവാസി കോളനിയായ കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ നടപടി Read More »

areswaram temple shashti

 പ്രസിദ്ധമായ ആറേശ്വരം ഷഷ്ഠി മഹോല്‍സവം വര്‍ണ്ണാഭമായി

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ആറേശ്വരം ധര്‍മശാസ്താ ക്ഷേത്രത്തിലെ വൃശ്ചിക ഷഷ്ഠി മഹോല്‍സവം വര്‍ണ്ണാഭമായി. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഷഷ്ഠി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്.  രാവിലെ നടന്ന ഗണപതിഹോമം, വിശേഷാല്‍പൂജകള്‍ എന്നിവക്ക്് മേല്‍ശാന്തി ഏറന്നൂര്‍ മന പ്രസാദ് നമ്പൂതിരി കാര്‍മികത്വം വഹിച്ചു.  ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ എ.കെ. രാജന്‍, പി.ആര്‍.അജയഘോഷ്, കെ.ആര്‍.രാധാകൃഷ്ണന്‍  എന്നിവര്‍ ആഘോഷചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള പാറക്കെട്ടിലൂടെ പുനര്‍ജനി നൂഴാനും തിരക്ക് അനുഭവപ്പെട്ടു. മഹാഅന്നദാനത്തിലും ആയിരങ്ങള്‍ പങ്കുകൊണ്ടു. ഉച്ചക്ക് കലശാഭിഷേകവും നടത്തി.

worldcup prgm kodakara block

ഫുട്‌ബോള്‍ ലോകകപ്പിന് ആവേശകരമായ വരവേല്‍പ്പ് നല്‍കി കൊടകര ബ്ലോക്ക് പഞ്ചായത്ത്.

 ‘ഫുട്‌ബോള്‍ ആരവം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍. ബ്ലോക്ക് അംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക. ഷീല ജോര്‍ജ്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സജിതാ രാജീവന്‍, സെക്രട്ടറി പി.ആര്‍. അജയ്‌ഘോഷ് എന്നിവര്‍ പ്രസംഗിച്ചു

nfiw pudukad

കേരള മഹിളാസംഘം പുതുക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും, ലഹരി ദുരുപയോഗത്തിനുമെതിരെ ആമ്പല്ലൂരില്‍ ജനജാഗ്രതാ സദസ്സ് നടത്തി. 

കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ് ഓമനഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. സിപിഐ പാര്‍ട്ടി മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി.യു. പ്രിയന്‍, സി.ആര്‍. റോസിലി, ബികെഎംയു മണ്ഡലം പ്രസിഡന്റ് സത്യവ്രതന്‍, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോപി, മണ്ഡലം സെക്രട്ടറി ജയന്തി സുരേന്ദ്രന്‍, ശാന്ത ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ജില്ല എക്‌സിക്യുട്ടീവ് അംഗം സുനന്ദ ശശി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

cwfi pudukad

വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു കൊടകര ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതുക്കാട് പോസ്‌റ്റോഫിസിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. 

തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക, കേന്ദ്ര നിയമപ്രകാരം ആവിഷ്‌കരിച്ച നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ ബാദ്ധ്യത കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക, നിര്‍മ്മാണ സാമഗ്രികളുടെ അമിത വിലകയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. അഖിലേന്ത്യ ട്രഷറര്‍ കോന്നിക്കര പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ഏരിയ പ്രസിഡന്റ് എം.എം. ചന്ദ്രന്‍ അദ്ധ്യക്ഷനായി. സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. ശിവരാമന്‍, യൂണിയന്‍ കൊടകര ഏരിയ സെക്രട്ടറി എം.കെ. അശോകന്‍, എം.എ. ഫ്രാന്‍സിസ്, എ.കെ. ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

 ദീര്‍ഘകാലമായി സഞ്ചാരയോഗ്യമല്ലാതെ കിടന്ന വാസുപുരം ആറേശ്വരം ക്ഷേത്രം റോഡ് ഇന്റര്‍ലോക്ക് കട്ടവിരിക്കല്‍ പൂര്‍ത്തിയായി

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി മുഖ്യാതിഥിയായിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്തംഗം സജിത സജീവന്‍, മറ്റത്തൂര്‍ പഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ സനല ഉണ്ണികൃഷ്ണന്‍, ദിവ്യ സുധീഷ്, എ.കെ. രാജന്‍, കൊടകര ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പി.ആര്‍. അജയഘോഷ് എന്നിവര്‍ പ്രസംഗിച്ചു.

nandhikara school

ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ചൈല്‍ഡ് ലൈന്‍ നന്തിക്കര ജിവിഎച്ച്എസ് സ്‌കൂളില്‍ സ്‌പോര്‍ട്‌സ് കിറ്റുകളും പ്രഥമശുശ്രൂഷ കിറ്റുകളും വിതരണം ചെയ്തു.

ചടങ്ങ് പഞ്ചായത്തംഗം നന്ദിനി സതീശന്‍ ഉദ്ഘാടനം ചെയ്തു.  പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍ അധ്യക്ഷത വഹിച്ചു. എച്ച്എം ഇന്‍ ചാര്‍ജ് കെ. ശ്രീലത, ചൈല്‍ഡ് ലൈന്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍ ജോബിന്‍ സക്കറിയ, അധ്യാപിക രജനി ബി. മേനോന്‍, ചൈല്‍ഡ്‌ലൈന്‍ കൗണ്‍സിലര്‍ സിമി ജോസ്, സ്റ്റാഫ് പ്രതിനിധി എന്‍.കെ. കിഷോര്‍, ടീം അംഗങ്ങളായ ജോജോ ജോസ്, ജോണ്‍സി പോള്‍ എന്നിവര്‍ പ്രസംഗിച്ചു. 

alagappa mill

അളഗപ്പമില്‍ അടഞ്ഞുതന്നെ; രണ്ട് വര്‍ഷമായി വരുമാനം നഷ്ടപ്പെട്ട് നൂറുകണക്കിന് തൊഴിലാളികള്‍

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് അടച്ച അളഗപ്പ മില്‍ 2 വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനമാരംഭിച്ചില്ല. 2020 മാര്‍ച്ച് 24നാണ് മില്‍ അടച്ചു പൂട്ടിയത്. ഏക വരുമാനം നഷ്ടമായതോടെ അര്‍ധ പട്ടിണിയിലാണ് ഇവിടത്തെ തൊഴിലാളികള്‍. അളഗപ്പനഗര്‍ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും താമസക്കാരാണ് ഇവര്‍. രണ്ടര വര്‍ഷമായി ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപ്പെടുന്ന ഈ തൊഴിലാളികളുടെ ദുരവസ്ഥയോട് പുറം തിരിഞ്ഞു നില്‍ക്കുകയാണ് മാനേജ്‌മെന്റ്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷ്ണല്‍ ടെക്‌സ്‌റ്റൈല്‍സ് കോര്‍പ്പറേഷന്റെ അധീനതയിലുള്ള മില്ലില്‍ 487 തൊഴിലാളികളുണ്ട്. 262 …

അളഗപ്പമില്‍ അടഞ്ഞുതന്നെ; രണ്ട് വര്‍ഷമായി വരുമാനം നഷ്ടപ്പെട്ട് നൂറുകണക്കിന് തൊഴിലാളികള്‍ Read More »

 ഗുണമേന്മയുള്ളതും കൃത്യമായ അളവുതൂക്കത്തിലും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കെഎസ്ആര്‍ടിസിയുടെ തൃശൂര്‍ യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റ് തുറന്നു.

മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. മേയര്‍ എം.കെ. വര്‍ഗീസ് ആദ്യ വില്‍പന നിര്‍വഹിച്ചു. ആധുനിക സൗകര്യങ്ങളുള്ള കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് തൃശൂരില്‍ നിര്‍മിക്കുമെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിര്‍മാണ രൂപരേഖ തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഡല്‍ഹി ആസ്ഥാനമായ ഡിംസുമായി  ചര്‍ച്ച നടത്തിക്കഴിഞ്ഞു. തൃശൂരിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് ആവശ്യമെങ്കില്‍ സ്വകാര്യ പങ്കാളിത്തം തേടുമെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരെ ഊര്‍ജസ്വലരാക്കുന്നതിന്റെ ഭാഗമായി അവരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് ധാരണയായിട്ടുണ്ട്. പാറശ്ശാലയില്‍ നടപ്പാക്കിയ ഡ്യൂട്ടി പരിഷ്‌കരണം വിജയകരമാണെന്ന് …

 ഗുണമേന്മയുള്ളതും കൃത്യമായ അളവുതൂക്കത്തിലും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി കെഎസ്ആര്‍ടിസിയുടെ തൃശൂര്‍ യാത്ര ഫ്യൂവല്‍സ് ഔട്ട്‌ലെറ്റ് തുറന്നു. Read More »

പുതുക്കാട് മണ്ഡലത്തിലെ എംഎല്‍എ വികസന ഫണ്ടുകളുടെ  സംയുക്ത അവലോകന യോഗം ചേര്‍ന്നു.

പുതുക്കാട് മണ്ഡലത്തിലെ 2016 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ അനുവദിച്ച എംഎല്‍എ ആസ്തി വികസന ഫണ്ടിന്റെയും, എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടിന്റെയും, ഫഌ് വര്‍ക്കിന്റെയും സംയുക്ത അവലോകനം ചേര്‍ന്നു.  യോഗത്തിന്  കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ഇ.കെ. അനൂപ്, എന്‍. മനോജ്, ടി.എസ്. ബൈജു,  അജിത സുധാകരന്‍, മറ്റു പഞ്ചായത്ത് ജനപ്രതിനിധികള്‍, എഡിസി ജനറല്‍ അയന, ഫൈനാന്‍സ് ഓഫീസര്‍ കെ.ഇ. റാംസംഷിമ്മി, ജൂനിയര്‍ …

പുതുക്കാട് മണ്ഡലത്തിലെ എംഎല്‍എ വികസന ഫണ്ടുകളുടെ  സംയുക്ത അവലോകന യോഗം ചേര്‍ന്നു. Read More »

വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ കലക്്‌ട്രേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.

തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കുക, കരാര്‍ പണികള്‍ നിര്‍ത്തലാക്കുക തുടങ്ങീ വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ കലക്്‌ട്രേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ പ്രസിഡന്റ് ടി.എ. ആന്റോ അധ്യക്ഷത വഹിച്ചു. ആന്റണി കുറ്റൂക്കാരന്‍, എം.കെ. പോള്‍സണ്‍, സി.എം. ആലിക്കുട്ടി, വി.എം. ഹബീബ്, എം.എ. മൊയ്തീന്‍കുട്ടി, ലീന ഡേലിസ്, മാലതി എം.അറുമുഖന്‍, ലത്തീഫ് മുച്ചിക്കല്‍, കെ.എം. കുഞ്ഞുമുഹമ്മദ്, സി.എ. ഷബിര്‍ അലി …

വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ കലക്്‌ട്രേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. Read More »

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി റോസ്ഗര്‍ ദിനം ആചരിച്ചു.

തൊഴിലാളികളുടെ അവകാശങ്ങള്‍, കടമകള്‍, ചുമതലകള്‍ എന്നിവ ഓര്‍മ്മപ്പെടുത്തുന്ന റോസ്ഗര്‍ ദിനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകളെയും തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എം.കെ. ഉഷ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അജിത സുധാകരന്‍, അശ്വതി വിബി, കെ.എം. ബാബുരാജ,് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ജില്ല പഞ്ചായത്തംഗം സരിത …

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി റോസ്ഗര്‍ ദിനം ആചരിച്ചു. Read More »

കൊടകര ഏരിയ തല സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു.

എഐകെഎസ് അഖിലേന്ത്യ സമ്മേളനത്തിന് മുന്നോടിയായി കൊടകര ഏരിയ തല സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കൊടകര ഏരിയ കമ്മിറ്റി സെക്രട്ടറി പി.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ ടി.എ. രാമകൃഷ്ണന്‍, കൊടകര ഏരിയ സെക്രട്ടറി എം.ആര്‍. രഞ്ജിത്ത്, ജില്ലാ കമ്മിറ്റി അംഗം കാര്‍ത്തിക ജയന്‍, ഏരിയ പ്രസിഡന്റ് സി.എം. ബബിഷ് എന്നിവര്‍ പ്രസംഗിച്ചു. …

കൊടകര ഏരിയ തല സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. Read More »

KODAKARA NCTV NEWS

ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ കടലാസ് രഹിത ബ്ലോക്ക് പഞ്ചായത്തായി കൊടകര

കൊടകര ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഓഫീസുകളും ഇഓഫീസ് ആക്കി മാറ്റി. സമ്പൂര്‍ണ്ണ ഇഓഫീസ് പ്രഖ്യാപനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് ഓഫീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ആധുനിക സാങ്കേതികവിദ്യയുടെ ശരിയായ വിനിയോഗത്തിലൂടെ ഫയലുകളില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നതാണ് ഇഓഫീസ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. റൂറല്‍ ഡെവലപ്‌മെന്റ് വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും സമയബന്ധിതമായും നടപ്പിലാക്കാനാകും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് …

ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ കടലാസ് രഹിത ബ്ലോക്ക് പഞ്ചായത്തായി കൊടകര Read More »

nctv news

എഐവൈഎഫ് പറപ്പൂക്കര പഞ്ചായത്ത് സമ്മേളനം മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ മതനിരപേക്ഷത വലിയ വെല്ലുവിളിയെ നേരിടുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു പ്രത്യേക മതവിഭാഗത്തിന്റെ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുക വഴി രാജ്യത്തെ ജനങ്ങള്‍ക്ക് കൊടുക്കുന്ന സന്ദേശം എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാക്കുന്നുണ്ടെന്ന് വി.എസ.് സുനില്‍കുമാര്‍ പറഞ്ഞു. സമ്മേളനത്തില്‍ വി.ജെ. മേജോ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം വി.കെ. വിനീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എം. നിക്‌സന്‍, ലോക്കല്‍ സെക്രട്ടറി ആര്‍. ഉണ്ണികൃഷ്ണന്‍, പി.ടി. കിഷോര്‍, എം. കൃഷ്ണന്‍ ജിനേഷ് ആലത്തൂര്‍, സി.ഡി. ജുനീഷ്, വിഷ്ണു മുത്രത്തിക്കര എന്നിവര്‍ പ്രസംഗിച്ചു.