27ന് രാവിലെ 9 മുതല്‍ 11.30 വരെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ശീവേലി എഴുന്നള്ളിപ്പ് നടക്കും. ഉച്ചതിരിഞ്ഞ് 3 മുതല്‍ പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയോടെ നടക്കുന്ന കാഴ്ച്ചശീവേലിയില്‍ ഏഴ് ഗജവീരന്‍മാര്‍ അണിനിരക്കും. രാത്രിയില്‍ തായമ്പക, കേളി, പറ്റ് എന്നിവ നടക്കും. തുടര്‍ന്ന് നടക്കുന്ന എഴുന്നള്ളിപ്പിന് ശേഷം ഭഗവതീ നൃത്തം, സാംബവ നൃത്തം എന്നിവ ഉണ്ടാകും. ഉത്സവദിവസം അന്നദാനവും ഉണ്ടായിരിക്കും. ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായ പി.വി. രഘുനാഥ്, ഒ.കെ. ശിവരാജന്‍, ശിവശങ്കരന്‍ കടവില്‍, ടി.എസ്. മോഹനന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.