റോഡിന്റെ നടുവില്‍ ചാലുകീറി പൈപ്പിട്ട ശേഷം മാസങ്ങള്‍ പിന്നിട്ടിട്ടും റോഡ് ടാറിംഗ് നടത്താത്തതിനാല്‍ ഇതുവഴിയുള്ള യാത്ര ദുസഹമായി. കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത രീതിയില്‍ തകര്‍ന്ന റോഡില്‍ അറ്റകുറ്റപണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. ചാല് കീറിയ ഭാഗം നികത്താതായതോടെ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണ് അപകടങ്ങള്‍ സംവിക്കുന്നതും പതിവാണ്. വരന്തരപ്പിള്ളി സെന്ററിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിരവധി വാഹനങ്ങള്‍ റിംഗ് റോഡിനെയാണ് ആശ്രയിക്കുന്നത്. എത്രയും വേഗം റോഡ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ വരന്തരപ്പിള്ളി പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി.