nctv news pudukkad

nctv news logo
nctv news logo

 ഇലകരിച്ചിലും കടചീയലും മൂലം നശിച്ചുപോയ കാവല്ലൂര്‍ പാടശേഖരത്തിലെ കൃഷിയിടങ്ങള്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ വിദഗ്ദസംഘം സന്ദര്‍ശിച്ചു.

kavaloor farmers

മണ്ണ് ശാസ്ത്ര വിഭാഗം അസി. പ്രൊഫസര്‍ എം.ആര്‍. മായാദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. കാവല്ലൂര്‍ പാടശേഖരത്ത് ബാധിച്ചത് കുമിള്‍ രോഗവും, ബാക്ടീരിയയുമാണെന്ന് പ്രാഥമിക പരിശോധനയില്‍ മനസിലായതെന്ന് അസി. പ്രൊഫസര്‍ എം.ആര്‍. മായാദേവി അഭിപ്രായപ്പെട്ടു. മണ്ണില്‍ ചിലയിടങ്ങളില്‍ പൊട്ടാഷ്യം, കുമ്മായം എന്നിവയുടെ കുറവുണ്ട്. ആയതിനാല്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണ്. മണ്ണ് പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ അടിയന്തരമായി കൃഷിഭവനുകളില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും അവര്‍ പറഞ്ഞു.നെല്ലില്‍ വിഷാംശം കലര്‍ന്നിട്ടോ എന്നറിയാന്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാത്തോളജി വിഭാഗം പരിശോധനാ ഫലം പുറത്തുവന്നതിനുശേഷമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലയ്ക്കല്‍, വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്തംഗം ടെസി വില്‍സന്‍, കൃഷി അസി. ഡയറക്ടര്‍ എസ്.സ്വപ്‌ന, കൃഷി ഓഫീസര്‍ എന്‍.ഐ. റോഷ്‌നി, കൃഷി അസി. സി.എം.ബിന്ദു, ബ്ലോക്ക് കാര്‍ഷിക വികസന സമിതിയംഗം കെ.കെ. ഗോഖലെ, പാടശേഖര സമിതി ഭാരവാഹികള്‍, കര്‍ഷകര്‍ എന്നിവരും സന്നിഹിതരായിരുന്നു. പാടശേഖരത്തെ 15 ഏക്കറോളം കൃഷി കരിഞ്ഞുണങ്ങിയിട്ടുണ്ട്. ഇലകരിച്ചിലും കടചീയലും മൂലം അമ്പതേക്കറോളം നിലത്തെ നെല്‍കൃഷിയാണ് നാശത്തിന്റെ വക്കിലായത്.

Leave a Comment

Your email address will not be published. Required fields are marked *