വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഗ്യാലക്‌സി ക്ലബ് പ്രസിഡന്റ് ഔസേപ്പ് ചെരടായി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോജോ പിണ്ടിയാന്‍, ഷൈജു പട്ടിക്കാട്ടുക്കാരന്‍, ക്ലബ് സെക്രട്ടറി ബിജു മഞ്ഞളി, ട്രഷറര്‍ വി.കെ. വിജയന്‍, പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയര്‍ സൂപ്രണ്ട് ബൈജു എന്നിവര്‍ പ്രസംഗിച്ചു. 52 പാലിയേറ്റീവ് രോഗികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.
വരന്തരപ്പിള്ളി ഗ്യാലക്‌സി ക്ലബിന്റെ 20-ാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കലവറക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലീയേറ്റീവ് രോഗികള്‍ക്ക് ക്രിസ്മസ് കേക്കുകളും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു.
