പഞ്ചായത്തിലെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പദ്ധതികളും വികസന കാഴ്ചപാടുകളും കടലാസില്‍ മാത്രമായി ഒതുങ്ങിയെന്നാരോപിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്തിന് മുന്നില്‍ പ്ലക്കാഡുകളേന്തി ജനവഞ്ചനാദിനം ആചരിച്ചത്. പ്രതിപക്ഷ നേതാവ് കെ.ആര്‍. ഔസേപ്പ് ഉദ്ഘാടനം ചെയ്തു. ശിവരാമന്‍ പോതിയില്‍ അധ്യക്ഷത വഹിച്ചു. കെ.എസ്. സൂരജ്, ഷൈനി ബാബു, ലിന്റോ പള്ളിപറമ്പന്‍ എന്നിവര്‍ പ്രസംഗിച്ചു