ആദ്യഘട്ടത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട കാറളം, കാട്ടൂര്‍, മുരിയാട് പഞ്ചായത്തുകളിലെ മുഴുവന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുമായി രണ്ട് ലക്ഷം തൈകളാണ് നല്‍കിയത്. ലളിത ബാലന്‍ അധ്യക്ഷയായ ചടങ്ങില്‍ ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. മിനി, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ, ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.