nctv news pudukkad

 ലോകം ക്രിസ്മസ് ആഘോഷങ്ങളിലേക്ക് കടക്കുമ്പോള്‍ സാന്താക്ലോസിന്റെ രൂപം പത്രകടലാസുകള്‍ സ്വരുക്കൂട്ടി ഉണ്ടാക്കിയാണ് ചെങ്ങാലൂരിലെ ഓട്ടിസം പാര്‍ക്കിലെ കുട്ടികള്‍ ആഘോഷങ്ങളില്‍ പങ്കാളികളാകുന്നത്. 

outism parak chengaloor

 കൊടകര ബിആര്‍സി യുടെ കീഴിലുള്ള ഓട്ടിസം പാര്‍ക്കിലെ ഭിന്നശേഷി കുട്ടികളുടെ പ്രവര്‍ത്തനഫലമായി പത്രത്താളുകള്‍ ചെറിയ കഷണങ്ങളാക്കി 11 അടി വലിപ്പമുള്ള കൊളാഷ് വര്‍ക്ക് ചെയ്ത സാന്തക്ലോസ് രൂപമാണ് ഒരുങ്ങുന്നത്. 22 കുട്ടികളാണ് ഈ പ്രയത്‌നത്തിന് പിന്നില്‍. അവര്‍ക്ക് പിന്തുണയുമായി അധ്യാപകരും രക്ഷിതാക്കളും കൂടി ഒത്തുചേര്‍ന്നപ്പോള്‍ പ്രവര്‍ത്തനങ്ങളുടെ ക്ഷീണം കുട്ടികള്‍ അറിഞ്ഞില്ല. കഴിഞ്ഞ 2 മാസത്തെ പ്രയത്‌ന ഫലമാണ് സാന്താക്ലോസിന്റെ ഈ കൊളാഷ്

Leave a Comment

Your email address will not be published. Required fields are marked *