. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ടെസി വില്‍സന്‍, കെ.എം. ചന്ദ്രന്‍, അല്‍ജോ പുളിക്കന്‍ പഞ്ചായത്തംഗങ്ങളായ കെ.എ. ജിഷ്മ, പി.എസ്. പ്രീജു എന്നിവരും സന്നിഹിതരായിരുന്നു.പാടശേഖരത്തെ 15 ഏക്കറോളം കൃഷി കരിഞ്ഞുണങ്ങി. ഇലകരിച്ചിലും കടചീയലും മൂലം അമ്പതേക്കറോളം നിലത്തെ നെല്‍കൃഷിയാണ് നാശത്തിന്റെ വക്കിലായത്. ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ കാവല്ലൂര്‍ പാടശേഖരത്തിലെ കര്‍ഷകര്‍ കൃഷിയിറക്കിയത്. പലരും വായ്പയെടുത്ത് വിളവെടുക്കുമ്പോള്‍ തിരിച്ചടയ്ക്കാം എന്ന കണക്കുകൂട്ടലിലാണ് കൃഷിയിറക്കിയത്. കതിരിടാറായ നെല്‍ചെടികളാണ് ഇത്തരത്തില്‍ കരിഞ്ഞുണങ്ങുന്നത്. ഒപ്പം കടചീയുന്ന രോഗവും നെല്‍ചെടികളെ ബാധിച്ചിട്ടുണ്ട്. കണ്‍മുന്നില്‍ തങ്ങളുടെ അധ്വാനം പാഴായിപ്പോകുന്ന ഹൃദയഭേദകമായ കാഴ്ചയ്ക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കുകയാണ് കാവല്ലൂരിലെ ഒരു കൂട്ടം കര്‍ഷകര്‍. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കുമിള്‍ നാശിനികളും കീടനാശിനികളും തളിച്ചെങ്കിലും ഫലമുണ്ടായില്ല. മനുരത്‌ന വിത്താണ് കൃഷിയിറക്കിയിരിക്കുന്നത്. മരുന്നു പ്രയോഗം നടത്തിയിട്ടും രോഗബാധ കുറയാത്ത സാഹചര്യത്തില്‍ പത്തോളജി വിഭാഗത്തിന്റെ പരിശോധന റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ കൂടുതലായി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.