ഇഞ്ചക്കുണ്ട് കണ്ണമ്പുഴ വീട്ടില്‍ ഷില്‍ജുവിന്റെ വീട്ടില്‍ നിന്നും 29 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും എക്‌സൈസ് കണ്ടെത്തി. ക്രിസ്തുമസ് ന്യൂഇയര്‍ സ്‌പെഷ്യല്‍ െ്രെഡവിന്റെ ഭാഗമായിട്ടാണ് ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ച് ഓഫീസ് റെയ്ഡ് നടത്തിയത്. റെയ്ഡ് ചെയ്ത സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ.എ. അനീഷ്, പ്രിവന്റീവ് ഓഫീസര്‍ സുനില്‍, ഐബി പ്രിവന്റിവ് ഓഫീസര്‍ അബ്ദ് ഗലി, എക്‌സൈസ് ഉദ്യോഗസ്ഥരായ ജീവേഷ്, ഷെന്നി, രാജേന്ദ്രന്‍, ശ്യാമലത, എക്‌സൈസ് െ്രെഡവര്‍ ഷാന്‍ എന്നിവര്‍ പങ്കെടുത്തു