പുതുക്കാട് ജോസ് അന്തരിച്ചു
പുതുക്കാട് വട്ടപ്പറമ്പിൽ ജോസ് അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് സെന്റ് ആന്റണീസ് പള്ളിയിൽ
പുതുക്കാട് വട്ടപ്പറമ്പിൽ ജോസ് അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് സെന്റ് ആന്റണീസ് പള്ളിയിൽ
വരാക്കര തട്ടില്‍ തൃക്കൂക്കാരന്‍ 90 വയസുള്ള ഔസേപ്പ് അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച നാലിന് വരാക്കര സൗത്ത് ഉണ്ണീശോ പള്ളിയില്‍. വട്ടണാത്ര സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, സി.പി.ഐ. ആമ്പല്ലൂര്‍ മണ്ഡലം കമ്മിറ്റിയംഗം, കര്‍ഷക സംഘം ജില്ല പ്രസിഡന്റ്, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതയായ എല്യക്കുട്ടിയാണ് ഭാര്യ. ബേബി, ജെയ്‌സണ്‍, ബെന്‍സി, ജാന്‍സി, മേഴ്‌സി, ജോസ് എന്നിവര്‍ മക്കളും ഗ്രെറ്റ, മോളി, ജോര്‍ജ്, മാത്യു, ഡെയ്ജി, സിമി എന്നിവര്‍ മരുമക്കളുമാണ്.
വിദ്യാലയത്തിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായിട്ടാണ് പ്ലസ്ടു വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് ലാബ് ആരംഭിച്ചിരിക്കുന്നത്. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ആശീര്‍വാദകര്‍മ്മം നിര്‍വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ പോള്‍ തേക്കാനത്ത് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.എം. കരിം, പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്‍, പ്രധാനാധ്യാപകന്‍ യൂജിന്‍ പ്രിന്‍സ്, എല്‍പി വിഭാഗം പ്രധാനാധ്യാപിക ലൈസി ജോണ്‍, പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി ട്രസ്റ്റി റപ്പായി …
പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാത്തമാറ്റിക്‌സ് ലാബ് തുറന്നു Read More »
എന്‍ഡിഡിബി പദ്ധതി പ്രകാരമുള്ള രണ്ടാം ഘട്ടം പാല്‍പാത്ര വിതരണം പഞ്ചായത്ത് അംഗം ഷീബ ജോഷി നിര്‍വഹിച്ചു. എന്‍.ഡി.ഡി.ബി. അസിസ്റ്റന്റ് മാനേജര്‍ ഡോ. അരുണ്‍ കുമാര്‍, മില്‍മ പി ആന്‍ഡ് ഐ മാനേജര്‍ പ്രവീണ്‍ ജോണ്‍, എന്‍.വി. സുമ, സംഘം സെക്രട്ടറി ഷീബ ജയാനന്ദന്‍ , ഭരണസമിതി അംഗം എം.എ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞ മാര്‍ച്ചിലാണ് നടന്നത്. 640 മീറ്റര്‍ റോഡ് പണിയുന്നതിന് 80 ലക്ഷം രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് 3 മാസം കഴിയുമ്പോഴേക്കും റോഡിന്റെ ടാര്‍ ചെയ്ത ഭാഗവും ടൈലും തകര്‍ന്ന അവസ്ഥയിലായെന്നാണ് ആക്ഷേപം. രണ്ട് വര്‍ഷം ഗ്യാരണ്ടിയുള്ള റോഡിന്റെ തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കണമെന്ന് നിരവധി തവണ പഞ്ചായത്തിനോട് ആവശ്യപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. 10 ദിവസത്തിനകം തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍ നിര്‍മ്മിക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ രേഖാമൂലം നല്‍കിയ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പഞ്ചായത്ത് അംഗം …
നിര്‍മാണത്തിന് പിന്നാലെ തൃക്കൂര്‍ പഞ്ചായത്തിലെ എസ്എംഎസ് റോഡ് തകര്‍ന്നു. Read More »
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന് താല്‍ക്കാലിക ചുമതല. ആലഞ്ചേരിയുടെ പകരക്കാരനെ ജനുവരിയില്‍ സിനഡ് തീരുമാനിക്കും. വിരമിക്കല്‍ മാര്‍പാപ്പയുടെ അനുമതിയോടെയെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. മാര്‍ ആന്‍ഡ്രൂസ് താഴത്തും എറണാകുളം അങ്കമാലി അതിരൂപയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഒഴിഞ്ഞു. പകരം മാര്‍ ബോസ്‌കോ പുത്തൂര്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍.
നന്തിക്കരയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കൊരട്ടി സ്വദേശി പേടിക്കാട്ട് വീട്ടില്‍ 48 വയസുള്ള റഷീദാണ് മരിച്ചത്. ഇന്ന് രാവിലെ 10.20 നായിരുന്നു അപകടം സംഭവിച്ചത്.
കല്ലൂർ: കാവല്ലൂർ ദേശത്ത് പത്താനാപുരത്തി വീട്ടിൽ പരേതനായ വേലായുധൻ മകൻ തങ്കപ്പൻ 7 2 വയസ്സ് അന്തരിച്ചു. സംസ്കാരം 07/12/23 വ്യാഴം 2 PM ന് വടൂക്കര ശ്മശാനത്തിൽഭാര്യ: മോഹിനി (Late)മക്കൾ: ഷൈജു, സീമമരുമക്കൾ : നിതീഷ,ബൈജു
യുഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രട്ടറി എം.കെ. രാജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം. ശ്രീകുമാര്‍, എന്‍.എം. പുഷ്പാകരന്‍, ഷീബ സുരന്‍, ഐ.സി. സുബ്രഹ്മണ്യന്‍, എം.കെ. കോരന്‍ എന്നിവര്‍ പ്രസംഗിച്ചു.
തൃക്കൂര്‍ സ്വദേശിനി ബിജിത വേണു 800 മീറ്ററില്‍ ഗോള്‍ഡും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗോള്‍ഡും ട്രിപ്പിള്‍ ജമ്പില്‍ വെള്ളിയുമാണ് കരസ്ഥമാക്കിയത്.
കേരളത്തെ തകരാൻ വിടില്ലെന്ന പൊതുവികാരമാണ് നാടെങ്ങും ശക്തമായി ഉയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുതുക്കാട് മണ്ഡലം നവകേരള സദസ്സ് തലോർ ദീപ്തി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിറഞ്ഞു കവിഞ്ഞ ജനാവലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നവകേരള സദസ്സ് ആർക്കും എതിരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് മുന്നോട്ടു പോവണം. അനർഹമായ ഒന്നും ആരും ചോദിക്കുന്നില്ല. കേന്ദ്രസർക്കാർ നമ്മെ ബോധപൂർവ്വം ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് നാടിനാകെ ബോധ്യമുണ്ടെങ്കിലും എല്ലാവരും യോജിച്ച് …
ജില്ല പ്രസിഡന്റ് പി.എം. ഷമീര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബാലന്‍ കല്യാണി, ട്രഷറര്‍ അബ്ദുള്‍ അസീസ്, ജോയിന്റ് സെക്രട്ടറി ശശി, മേഖല ട്രഷറര്‍ ജിജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന തെരെഞ്ഞെടുപ്പില്‍ എം.പി. അനൂപ് പ്രസിഡന്റായും കെ.ജി. സിന്റോ സെക്രട്ടറിയായും ജിജി വര്‍ഗീസ് ട്രഷററായും പുതിയ മേഖല കമ്മിറ്റി രൂപീകരിച്ചു.
ഫുട് ഓവര്‍ ബ്രിഡ്ജ് സംബന്ധിച്ച് ടി.എന്‍. പ്രതാപന്‍ എംപി നല്‍കിയ കത്തിനെ തുടര്‍ന്നാണ് കേന്ദ്ര മന്ത്രിയുടെ ഇടപെടല്‍. കഴിഞ്ഞ മാസം 17നാണ് ടി.എന്‍. പ്രതാപന്‍ എംപി പുതുക്കാട് ജംഗ്ക്ഷനിലെ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം ഫുട് ഓവര്‍ ബ്രിഡ്ജ് ഇല്ലാത്തതാണ് എന്ന കാരണം നിരത്തി കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കിയത്. ഫുട് ഓവര്‍ ബ്രിഡ്ജുമായി ബന്ധപ്പെട്ട് ഫീസിബിലിറ്റി സര്‍വേ നടത്തുന്നതിന് ദേശീയപാതാ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ബിജെപി പുതുക്കാട് മണ്ഡലം സമിതി സംഘടിപ്പിച്ച എസ്ജീസ് കോഫി ടൈംസ് എന്ന പരിപാടിയില്‍ വെച്ചാണ് മണികണ്ഠന്റെ ദുരിതജീവിതം മുന്‍ എംപി സുരേഷ് ഗോപി അറിയുന്നത്. വീടുവെക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിലേക്ക് സഹായിക്കുമെന്ന് വാക്ക് നല്‍കിയയായിരുന്നു മുന്‍ എംപിയുടെ മടക്കം. ഇരിങ്ങാലക്കുട പടിയൂരില്‍ നടന്ന പരിപാടിയില്‍ വെച്ച് മണികണ്ഠന് വീട് വെക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിലേക്ക് സുരേഷ് ഗോപി പണം നല്‍കി. ചടങ്ങില്‍ ബിജെപി ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, പുതുക്കാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡണ്ട് …
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ്. പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,960 രൂപയും ഗ്രാമിന് 40 രൂപ താഴ്ന്ന് 5745 രൂപയുമായി.
വെള്ളിക്കുളങ്ങര അസിസ്റ്റന്റ് റേഞ്ച് ഓഫീസര്‍ ദേവിക സംഘമിത്ര പരിപാടി ഉദ്ഘാടനം ചെയ്തു. പക്ഷിനിരീക്ഷകനും വൈല്‍ഡ് ഫോട്ടോഗ്രാഫറുമായ പ്രകാശന്‍ ഇഞ്ചക്കുണ്ട് വിവിധതരം പക്ഷികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. പ്രധാന അധ്യാപിക റിന്‍സി ജോണ്‍, പി.പി. പീതാംബരന്‍, ഷാജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിന്റെ കരുത്ത് 2023 പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ യൂത്ത് വിങ് പ്രസിഡന്റ് കെ.ടി. പിയൂസ് അധ്യക്ഷനായി. കെവിവിഇഎസ് ആമ്പല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ജോയി പാണ്ടാരി മുഖ്യാതിഥിയായി പങ്കെടുത്തു. ഭരത പുനര്‍ജീവന്‍ ആശ്രമ ഡയറക്ടര്‍ ബ്രദര്‍ മാത്യു ചുങ്കത്തിനെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി ജോണ്‍ വര്‍ഗീസ്, ട്രഷറര്‍ സി.പി. ജിന്റോ, കോര്‍ഡിനേറ്റര്‍മാരായ ജോയി കാരേപറമ്പില്‍, നൈജോ, റിന്റോ, ജോബി, ഡെയ്‌സണ്‍, ഡെല്‍വിന്‍, സൗമ്യ ജോയി, ബീന ജോണ്‍സണ്‍, …
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷനായി. ക്ലബ് പാംബ്രീസ് ആമ്പല്ലൂര്‍ പ്രസിഡന്റ് സ്‌റ്റോജന്‍ പിടിയത്ത്, സെക്രട്ടറി ബിജു കൂവ്വക്കാടന്‍, പഞ്ചായത്ത് അംഗം സനല്‍ മഞ്ഞളി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.ആര്‍. സജീവന്‍, ഖജാന്‍ജി കെ.എസ്. മനോജ് എന്നിവര്‍ പ്രസംഗിച്ചു. ദേവഗിരി കാലിക്കറ്റും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജും തമ്മിലാണ് ഉദ്ഘാടന പ്രദര്‍ശന മത്സരം നടന്നത്. ഫുട്‌ബോള്‍ മേള 10ന് സമാപിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാനവും സമ്മാനവിതരണവും സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ …
പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാദര്‍ പോള്‍ തേയ്ക്കനാത്ത് ഉദ്ഘാടനം ചെയ്തു. വന്യജീവി ആക്രമണങ്ങളെ തുടര്‍ന്ന് പ്രതിസന്ധി നേരിടേണ്ടിവരുന്ന കാര്‍ഷികമേഖലയ്ക്ക് തക്കതായ പരിഹാരം ഗവണ്‍മെന്റ് കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കടക്കെണിയില്‍ അകപ്പെട്ട് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാദര്‍ വര്‍ഗീസ് കുത്തൂര്‍ ആവശ്യപ്പെട്ടു. ചടങ്ങില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന പ്രസിഡന്റ് പി.ജി. മനോജ് അധ്യക്ഷനായി. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, …
പുതുക്കാട് ഫൊറോന കത്തോലിക്ക കോണ്‍ഗ്രസിന്റെ കുടുംബസംഗമം സംഘടിപ്പിച്ചു Read More »
പറപ്പൂക്കരയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര നെടുമ്പാള്‍ ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. സംസ്ഥാന ഭിന്നശേഷി പുരസ്‌കാര ജേതാവ് സുധീഷ് ചന്ദ്രന്‍, പിന്നണി ഗായകന്‍ ശോഭു ആലത്തൂര്‍, രാജന്‍ നെല്ലായി, പ്രസീത തൊട്ടിപ്പാള്‍, അയ്യപ്പക്കുട്ടി തൊട്ടിപ്പാള്‍, സരിത തിലകന്‍, സുനില്‍ കൈതവളപ്പില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പറപ്പൂക്കര പിവിഎച്ച്എസിലെ വിദ്യാര്‍ത്ഥികളുടെ നാടന്‍ പാട്ടും അരങ്ങേറി. ഘോഷയാത്രക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, സെക്രട്ടറി ജി. സബിത എന്നിവര്‍ നേതൃത്വം നല്‍കി.