റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞ മാര്‍ച്ചിലാണ് നടന്നത്. 640 മീറ്റര്‍ റോഡ് പണിയുന്നതിന് 80 ലക്ഷം രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് 3 മാസം കഴിയുമ്പോഴേക്കും റോഡിന്റെ ടാര്‍ ചെയ്ത ഭാഗവും ടൈലും തകര്‍ന്ന അവസ്ഥയിലായെന്നാണ് ആക്ഷേപം. രണ്ട് വര്‍ഷം ഗ്യാരണ്ടിയുള്ള റോഡിന്റെ തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കണമെന്ന് നിരവധി തവണ പഞ്ചായത്തിനോട് ആവശ്യപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. 10 ദിവസത്തിനകം തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍ നിര്‍മ്മിക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ രേഖാമൂലം നല്‍കിയ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പഞ്ചായത്ത് അംഗം കപില്‍രാജ്, നാട്ടുകാരായ മണികണ്ഠന്‍, പ്രേമന്‍, രാജേഷ്, ചന്ദ്രന്‍ എന്നിവരാണ് സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.