കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങിന്റെ കരുത്ത് 2023 പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ യൂത്ത് വിങ് പ്രസിഡന്റ് കെ.ടി. പിയൂസ് അധ്യക്ഷനായി. കെവിവിഇഎസ് ആമ്പല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് ജോയി പാണ്ടാരി മുഖ്യാതിഥിയായി പങ്കെടുത്തു. ഭരത പുനര്‍ജീവന്‍ ആശ്രമ ഡയറക്ടര്‍ ബ്രദര്‍ മാത്യു ചുങ്കത്തിനെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി ജോണ്‍ വര്‍ഗീസ്, ട്രഷറര്‍ സി.പി. ജിന്റോ, കോര്‍ഡിനേറ്റര്‍മാരായ ജോയി കാരേപറമ്പില്‍, നൈജോ, റിന്റോ, ജോബി, ഡെയ്‌സണ്‍, ഡെല്‍വിന്‍, സൗമ്യ ജോയി, ബീന ജോണ്‍സണ്‍, ഉഷ ജോയി സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയോടനുബന്ധിച്ച് സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ആമ്പല്ലൂരിന്റെ നേതൃത്വത്തില്‍ ഭരത പുനര്‍ജീവന്‍ ആശ്രമത്തില്‍ ഭിന്നശേഷി ദിനാചരണം നടത്തി
