പറപ്പൂക്കരയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര നെടുമ്പാള്‍ ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. സംസ്ഥാന ഭിന്നശേഷി പുരസ്‌കാര ജേതാവ് സുധീഷ് ചന്ദ്രന്‍, പിന്നണി ഗായകന്‍ ശോഭു ആലത്തൂര്‍, രാജന്‍ നെല്ലായി, പ്രസീത തൊട്ടിപ്പാള്‍, അയ്യപ്പക്കുട്ടി തൊട്ടിപ്പാള്‍, സരിത തിലകന്‍, സുനില്‍ കൈതവളപ്പില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പറപ്പൂക്കര പിവിഎച്ച്എസിലെ വിദ്യാര്‍ത്ഥികളുടെ നാടന്‍ പാട്ടും അരങ്ങേറി. ഘോഷയാത്രക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, സെക്രട്ടറി ജി. സബിത എന്നിവര്‍ നേതൃത്വം നല്‍കി.