കഴിഞ്ഞ ഏഴര വര്‍ഷം പുതുക്കാട് മണ്ഡലത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളും നവ കേരള സദസ്സിന്റെ മുന്നൊരുക്കങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പത്രം തയ്യാറാക്കിയിട്ടുള്ളത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ.് ബൈജു, വല്ലച്ചിറ പ്രസിഡന്റ് എന്‍. മനോജ്,ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, മണ്ഡലം കണ്‍വീനര്‍ ഡെപ്യൂട്ടി കളക്ടര്‍ എം.സി. റെജില്‍, മുകുന്ദപുരം എല്‍.എ. തഹസില്‍ദാര്‍ സിമേഷ് സാഹു, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നവകേരള സദസ്സിന്റെ ഭാഗമായി മണ്ഡലം സംഘാടക സമിതി തയ്യാറാക്കിയ പത്രം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പ്രകാശനം ചെയ്തു
