പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാദര്‍ പോള്‍ തേയ്ക്കനാത്ത് ഉദ്ഘാടനം ചെയ്തു. വന്യജീവി ആക്രമണങ്ങളെ തുടര്‍ന്ന് പ്രതിസന്ധി നേരിടേണ്ടിവരുന്ന കാര്‍ഷികമേഖലയ്ക്ക് തക്കതായ പരിഹാരം ഗവണ്‍മെന്റ് കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കടക്കെണിയില്‍ അകപ്പെട്ട് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാദര്‍ വര്‍ഗീസ് കുത്തൂര്‍ ആവശ്യപ്പെട്ടു. ചടങ്ങില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന പ്രസിഡന്റ് പി.ജി. മനോജ് അധ്യക്ഷനായി. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍, പഞ്ചായത്ത് അംഗം സെബി കൊടിയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഡെന്നി പനോക്കാരന്‍, ഓരോ ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ മുതിര്‍ന്ന അംഗങ്ങള്‍ എന്നിവരെ യോഗം ആദരിച്ചു. കത്തോലിക്ക കോണ്‍ഗ്രസിന് സമൂഹത്തില്‍ ഉള്ള പ്രസക്തിയെക്കുറിച്ച് കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത ജനറല്‍ സെക്രട്ടറി എന്‍.പി. ജാക്‌സന്‍ ക്ലാസ് നയിച്ചു. ഫാ. പ്രിന്‍സ് പിണ്ടിയാന്‍, എഐസിയു സംസ്ഥാന പ്രസിഡന്റ് സി.ജെ. ജെയിംസ്, മാനേജിങ് ട്രസ്റ്റി റപ്പായി കാളന്‍, ജോവിന്‍സ് എക്കാടന്‍, ജിത്ത് പാറയ്ക്കല്‍, ജോസ് പള്ളിക്കുന്ന്, സിജു ആന്റണി, റാഫി കല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.