ബിജെപി പുതുക്കാട് മണ്ഡലം സമിതി സംഘടിപ്പിച്ച എസ്ജീസ് കോഫി ടൈംസ് എന്ന പരിപാടിയില്‍ വെച്ചാണ് മണികണ്ഠന്റെ ദുരിതജീവിതം മുന്‍ എംപി സുരേഷ് ഗോപി അറിയുന്നത്. വീടുവെക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിലേക്ക് സഹായിക്കുമെന്ന് വാക്ക് നല്‍കിയയായിരുന്നു മുന്‍ എംപിയുടെ മടക്കം. ഇരിങ്ങാലക്കുട പടിയൂരില്‍ നടന്ന പരിപാടിയില്‍ വെച്ച് മണികണ്ഠന് വീട് വെക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിലേക്ക് സുരേഷ് ഗോപി പണം നല്‍കി. ചടങ്ങില്‍ ബിജെപി ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍, പുതുക്കാട് മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡണ്ട് വി.വി. രാജേഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ജന്മനാ അന്ധനായ വരന്തരപ്പിള്ളി സ്വദേശി മണികണ്ഠന് വീടുവെക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിലേക്ക് പണം കൈമാറി സുരേഷ് ഗോപി
