ഫുട് ഓവര്‍ ബ്രിഡ്ജ് സംബന്ധിച്ച് ടി.എന്‍. പ്രതാപന്‍ എംപി നല്‍കിയ കത്തിനെ തുടര്‍ന്നാണ് കേന്ദ്ര മന്ത്രിയുടെ ഇടപെടല്‍. കഴിഞ്ഞ മാസം 17നാണ് ടി.എന്‍. പ്രതാപന്‍ എംപി പുതുക്കാട് ജംഗ്ക്ഷനിലെ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം ഫുട് ഓവര്‍ ബ്രിഡ്ജ് ഇല്ലാത്തതാണ് എന്ന കാരണം നിരത്തി കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കിയത്. ഫുട് ഓവര്‍ ബ്രിഡ്ജുമായി ബന്ധപ്പെട്ട് ഫീസിബിലിറ്റി സര്‍വേ നടത്തുന്നതിന് ദേശീയപാതാ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.