വിദ്യാലയത്തിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായിട്ടാണ് പ്ലസ്ടു വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് ലാബ് ആരംഭിച്ചിരിക്കുന്നത്. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ആശീര്‍വാദകര്‍മ്മം നിര്‍വഹിച്ചു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ പോള്‍ തേക്കാനത്ത് അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.എം. കരിം, പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്‍, പ്രധാനാധ്യാപകന്‍ യൂജിന്‍ പ്രിന്‍സ്, എല്‍പി വിഭാഗം പ്രധാനാധ്യാപിക ലൈസി ജോണ്‍, പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി ട്രസ്റ്റി റപ്പായി കാളന്‍, പിടിഎ വൈസ് പ്രസിഡന്റ് ജോജോ കുറ്റിക്കാടന്‍, എംപിടിഎ പ്രസിഡന്റ് സൗമ്യ ടി. തിലകന്‍, സ്റ്റാഫ് സെക്രട്ടറി കെ.വി. ഡെയ്‌സി, ജനറല്‍ കണ്‍വീനര്‍ ഷാജു കെ. ഡേവീസ്, സ്‌കൂള്‍ ചെയര്‍പേഴ്‌സന്‍ ടി.ബി. ആഷ്‌ലിന്‍ എന്നിവര്‍ പ്രസംഗിച്ചു. 480 കുട്ടികള്‍ക്കാണ് ലാബിന്റെ പ്രയോജനം ലഭ്യമാകുക. ഒരേ സമയം ഒരു ബാച്ചിലെ 60 കുട്ടികള്‍ക്കും ലാബിന്റെ സേവനം ഉപയോഗിക്കാവുന്ന തരത്തിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്‍ പറഞ്ഞു. പ്രൊജക്ടര്‍, കമ്പ്യൂട്ടര്‍ കൂടാതെ വൈഫൈ സംവിധാനവും മാത്തമാറ്റിക്‌സ് ലാബില്‍ ഉണ്ട്.