ആളൂര്‍ സെന്റ് ജോസഫ്‌സ് പള്ളിയിലെ സംയുക്ത തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
ആളൂര്‍ സെന്റ് ജോസഫ്‌സ് പള്ളിയിലെ വി. സെബാസ്റ്റ്യാനോസിന്റേയും പരിശുദ്ധ കന്യക മറിയത്തിന്റേയും സംയുക്ത തിരുനാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച ഫാ. ആന്റോ പാണാടന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി, രൂപം എഴുന്നളളിച്ചുവെക്കല്‍ എന്നിവയെ തുടര്‍ന്ന് വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് നടക്കും. ഞായറാഴ്ച ഫാ. ചാക്കോച്ചന്‍ കാട്ടുപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാനയും ഉച്ചകഴിഞ്ഞ് പ്രദക്ഷിണവും ഉണ്ടാകും. തിങ്കളാഴ്ച ടൗണ്‍ അമ്പ് ആഘോഷവും നടക്കും. നിര്‍ധനര്‍ക്ക് വീടുനിര്‍മിച്ചുനല്‍കുക, അനാഥ ആലയങ്ങള്‍ക്ക് സഹായം എത്തിക്കുക തുടങ്ങിയ …