ദുരിതത്തിലായി കര്‍ഷന്‍.മരോട്ടിച്ചാല്‍ സ്വദേശി ലോനപ്പന്റെ 300 ല്‍ പരം നേന്ത്രവാഴകളാണ് ആന നശിപ്പിച്ചത്. സമീപത്തെ തെങ്ങുകളും ആന കുത്തിമറിച്ചിട്ടു. നിരന്തരം വന്യമൃഗശല്യത്തെ തുടര്‍ന്ന് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് പ്രദേശത്തെ കര്‍ഷകര്‍. കഴിഞ്ഞ രാത്രിയിലാണ് ആന കൃഷി നശിപ്പിച്ചത്. പഞ്ചായത്തിന്റെ മികച്ച വാഴകര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച കര്‍ഷകനാണ് ലോനപ്പന്‍. ലോനപ്പന്‍ കൃഷി ചെയ്ത 6 മാസം പ്രായം വരുന്ന തേനി ഇനത്തില്‍പ്പെട്ട 300 ല്‍പ്പരം നേന്ത്രവാഴകളാണ് ആന ഒറ്റ രാത്രി കൊണ്ട് ചവിട്ടി മെതിച്ചത്. ഇതോടെ കര്‍ഷകന് കടുത്ത സാമ്പത്തിക നഷ്ട്ടവും ഉണ്ടായി. കഴിഞ്ഞ വര്‍ഷവും ഇതേ കര്‍ഷകന്റെ 1,800 വാഴകള്‍ കാട്ടാന നശിപ്പിച്ചിരുന്നു. ഇതിന് ഒരു രൂപ പോലും നഷ്ട്ടപരിഹാരമായി ലഭിച്ചില്ലെന്നും ഇത്തവണയും നഷ്ട്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണെന്നും ലോനപ്പന്‍ പറഞ്ഞു.വന്യമൃഗ ശല്യം തടയാന്‍ സമീപത്തുതന്നെ വൈദ്യുത വേലി ഉണ്ടെങ്കിലും അത് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. ഇപ്പോള്‍ ആന ശല്യത്തില്‍ നിന്നും രക്ഷനേടാന്‍ ആകെ ഉള്ള ആശ്രയം പടക്കം പൊട്ടിക്കല്‍ മാത്രമാണ്. ഇത്തരത്തില്‍ കൃഷി ഇറക്കി വിളവെടുക്കുന്ന സമയം വരെയുള്ള ദിവസങ്ങളില്‍ പടക്കം പൊട്ടിക്കാനായി മാത്രം 3,000 രൂപയോളം ചിലവ് വരുന്നതായും കര്‍ഷകര്‍ പറയുന്നു. ആനക്ക് പുറമേ പന്നി, മാന്‍ തുടങ്ങിയവയുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്.
മരോട്ടിച്ചാല്‍ ചുള്ളിക്കാവില്‍ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
