മികവോടെ പൂര്‍ത്തീകരിച്ച മൂന്നാം ഘട്ടത്തിലെ വിജയികള്‍ക്ക് പുരസ്‌കാര വിതരണം നടത്തി. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലാടിസ്ഥാനത്തില്‍ വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ സൗന്ദര്യ സി ഡി എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ ജീവ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ സ്‌നേഹവനിത സിഡിഎസുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പഞ്ചായത്ത് തലത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയ ആദ്യ മൂന്നു സ്ഥാനീയരും പുരസ്‌കാരത്തിന് അര്‍ഹരായി. പുതുക്കാട് ഗവ. വിഎച്ച്എസ്എസിലെ പി.എസ.് സൗരവ്, പി.എസ്. സത്യസ്വരൂപ്, മണ്ണംപേട്ട മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഖിലാലക്ഷ്മി , എഫേണ്‍ ഷിന്റോ എന്നിവരെ മികച്ച കുട്ടി കര്‍ഷകരായി ചടങ്ങില്‍ ആദരിച്ചു. പുതുക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സി.ജെ. കൃഷ്ണകുമാര്‍, അശ്വിന്‍ കുമാര്‍ തുടങ്ങിയവരെ മികച്ച വിദ്യാര്‍ഥി കര്‍ഷകരായും തെരഞ്ഞെടുത്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷനായി. ചേര്‍പ്പ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്. ബൈജു, ഇ.കെ. അനൂപ്, അജിതാ സുധാകരന്‍, അശ്വതി വിബി, എന്‍. മനോജ്, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് എഡിഎ ഇന്‍ ചാര്‍ജ് എന്‍ ഐ റോഷിനി , കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ ഷിജു കുമാര്‍, ജോയിന്റ് ബി ഡി ഒ പി.ആര്‍. ലൗലി എന്നിവര്‍ സന്നിഹിതരായിരുന്നു. 40,000 വനിതകളെ കാര്‍ഷിക വൃത്തിയിലേക്ക് ഇറക്കി വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിക്കുകയും അതുവഴി ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുകയുമാണ് പൊലിമ പുതുക്കാട് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. കാലാവസ്ഥ വ്യതിയാനം മൂന്നാം ഘട്ടത്തിലെ കൃഷിക്ക് പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും പ്രതീക്ഷിച്ചതിലും അപ്പുറം മികച്ച വിളവാണ് ലഭിച്ചത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കൊടകര ഗ്രാമ പഞ്ചായത്തിലെ പഴമ്പിള്ളി പ്രദേശത്തെ തരിശുനിലത്തില്‍ ഇറക്കിയ മുണ്ടകന്‍ കൃഷിയുടെ കൊയ്ത്തുല്‍സവം നടത്തി.
കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷ ദിവ്യ ഷാജു അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശേരി, കൃഷി ഓഫീസര്‍ പി.വി. സ്വാതിലക്ഷ്മി, തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ ശാലുമോന്‍, പാടശേഖര സമിതി പ്രസിഡന്റ് മനോഹരന്‍ ചൂരക്കാട്ടുകര, സെക്രട്ടറി സെക്രട്ടറി ആന്റു കുയിലാടാന്‍ എന്നിവര്‍ പ്രസംഗിച്ചു.
മാതൃക കാര്‍ഷിക പദ്ധതിയായ പൊലിമ പുതുക്കാട് പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കമായി
