മരത്തോമ്പിള്ളി, മനക്കുളങ്ങര, കാരൂര്‍ ദേശക്കാരുടെ നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ ആഘോഷചടങ്ങുകള്‍ നടന്നത്. രാവിലേയും ഉച്ചകഴിഞ്ഞും നടന്ന എഴുന്നള്ളിപ്പില്‍ ഏഴ് ആനകള്‍ അണിനിരന്നു. തിരുവമ്പാടി ചന്ദ്രശേഖരന്‍ ഭഗവതിയുടെ തിടമ്പേറ്റി. മേളത്തിന് പെരുവനം സതീശന്‍ മാരാര്‍, പഴുവില്‍ രഘുമാരാര്‍, പെരുവനം പ്രകാശന്‍ മാരാര്‍ എന്നിവരും പഞ്ചവാദ്യത്തിന് പരയ്ക്കാട് തങ്കപ്പന്‍മാരാര്‍, കുനിശേരി അനിയന്‍ മാരാര്‍ എന്നിവരും നേതൃത്വം നല്‍കി. പെരുവനം യദുമാരാരുടെ സോപാന സംഗീതവും കലാമണ്ഡലം ശ്രീജ വിശ്വന്‍ അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടന്‍ തുള്ളലും ഉണ്ടായി. വ്യാഴാഴ്ച പുലര്‍ച്ചെ കാളകളി, മുടിയേറ്റ് തുടങ്ങിയ പാരമ്പര്യ അനുഷ്ഠാന കലാരൂപങ്ങളുടെ അകമ്പടിയോടെയുള്ള കാവുതീണ്ടലും നടക്കും.
കൊടകര പുത്തൂക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു
