തിരുനാളിന്റെ ഭാഗമായി ഇടവകയിലെ വിവിധ സ്ഥലങ്ങളിലായി നാലു ബഹുനില പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. 27 കുടുംബയൂണിറ്റുകളില്‍ നിന്നുള്ള അമ്പുപ്രദക്ഷിണങ്ങള്‍ ഒരുമിച്ച് ഒരേ സമയം പള്ളിയിലെത്തി സമാപിക്കുന്ന അപൂര്‍വതയും മൂന്നുമുറി തിരുനാളിന്റെ പ്രത്യേകതയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. വെള്ളിയാഴ്ച പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിച്ചുവെക്കല്‍, യൂമിറ്റുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, രാത്രി 12ന് അ്മ്പുപ്രദക്ഷിണം സമാപനം, ശനിയാഴ്ച ഫാ. സെബി പുത്തൂരിന്റെ കാര്‍മിക്ത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, ഫാ. സ്റ്റാര്‍സന്‍ കള്ളിക്കാടന്റെ സന്ദേശം, ഉച്ചകഴിഞ്ഞ് തിരുനാള്‍ പ്രദക്ഷിണം എന്നിവയുണ്ടാകും. വാര്‍ത്ത സമ്മേളനത്തില്‍ വികാരി ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍, അസി. വികാരി ഫാ. ജോസഫ് തൊഴുത്തുങ്കല്‍, കൈക്കാരന്‍ ബിജു തെക്കന്‍, ജനറല്‍ കണ്‍വീനര്‍ ഡിറ്റോ കോപ്ലി, പബ്ലിസിറ്റി കണ്‍വീനര്‍ പ്രിന്‍സ് ചക്കാലക്കല്‍ എന്നിവര്‍ പങ്കെടുത്തു.
മൂന്നുമുറി വിശുദ്ധ സ്‌നാപകയോഹന്നാന്റെ ദേവാലയത്തിലെ വിശുദ്ധ സെബാസ്റ്റിയാനോസിന്റെ തിരുനാള്‍ വെള്ളി, ശനി ദിവസങ്ങളില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ കൊടകരയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
