ചൊവ്വാഴ്ച രാവിലെ ഏഴോടെ ആയിരുന്നു അപകടം. മലക്കപ്പാറ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ 40 വയസ്സുള്ള വില്‍സണ്‍ ആണ് മരിച്ചത്. കൊല്ലം സ്വദേശിയാണ്. വില്‍സണ്‍ ഓടിച്ചിരുന്ന ബൈക്കില്‍ വിറകു കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ വിത്സനെ ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതിരപ്പിള്ളി ഷോളയാറില്‍ വാഹനാപകടത്തില്‍ പൊലീസ് ഓഫീസര്‍ മരിച്ചു
