nctv news pudukkad

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കൊടകര പഞ്ചായത്ത് ജനകീയാസൂത്രണത്തില്‍ ഉള്‍പ്പെടുത്തി വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ സംഘടിപ്പിച്ചു

ടി.ജെ. സനീഷ് കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ടെസ്സി ഫ്രാന്‍സിസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോയ് നെല്ലിശ്ശേരി, സ്വപ്ന സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദന്‍, ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് കെ.സി. ജെയിംസ്, പഞ്ചായത്ത് സെക്രട്ടറി കെ. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *