കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മവും പുതുക്കാട് പള്ളി വികാരി ഫാ. പോള്‍ തേക്കാനത്ത് വെഞ്ചരിപ്പ് കര്‍മ്മവും നിര്‍വഹിച്ചു. ചടങ്ങില്‍ പുതുക്കാട് പള്ളി അസി. വികാരി ഫാദര്‍ സ്റ്റീഫന്‍ അറക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ജോ പുളിക്കന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സെബി കൊടിയന്‍, ആന്‍സി ജോബി, കണ്‍വീനര്‍മാരായ സെല്‍ജോ പൊഴലിപറമ്പില്‍, ജിതിന്‍ കൊള്ളന്നൂര്‍, ജോര്‍ജ് പുത്തന്‍ കുളം, സിജു പയ്യപ്പിള്ളി, ജോസ് തെക്കനിയത്, കൈക്കാരന്മാരായ ജോസ് ആന്റോ പുളിക്കന്‍, ജോണി കുറ്റിക്കാടന്‍, റപ്പായി എന്നിവര്‍ സന്നിഹിതരായിരുന്നു. കാഞ്ഞൂര്‍ അമ്പു സമുദായം പുതുക്കാട് സെന്ററില്‍ ഒരുക്കുന്ന പന്തലും ദീപാലങ്കാരവും കാണാന്‍ നിരവധി ആളുകളാണ് എത്താറുള്ളത്.
പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് കാഞ്ഞൂര്‍ അമ്പു സമുദായത്തിന്റെ പുതുക്കാട് സെന്ററില്‍ ഉള്ള ദീപാലങ്കാര പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മവും വെഞ്ചരിപ്പും നടത്തി
