നെല്‍ക്കൃഷിക്കും പച്ചക്കറിക്കൃഷിക്കും ക്ഷീരകര്‍ഷകര്‍ക്കുമൊപ്പം ഉള്‍നാടന്‍ മത്സ്യകര്‍ഷകര്‍ക്കും പുത്തനുണര്‍വ്വ് നല്‍കുന്ന പദ്ധതികളാണ് അടുത്ത വര്‍ഷം നടപ്പാക്കുക. രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി ബ്ലോക്കിലെ മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകളിലേക്കും വാട്ടര്‍ എ.ടി.എം. എത്തിക്കും. കരട് പദ്ധതിരേഖ അവതരിപ്പിക്കുന്നതിനുള്ള ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനസെമിനാര്‍ പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ് അധ്യക്ഷനായിരുന്നു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സുനിത മനോജ് കരട് പദ്ധതി അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കാര്‍ത്തിക ജയന്‍, പി.ടി. കിഷോര്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, മുരിയാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, കാറളം ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷഅമ്പിളി റെനില്‍, ബ്ലോക്ക് ആസൂത്രണസമിതി വൈസ് ചെയര്‍മാന്‍ പി.ആര്‍. ബാലന്‍, കില ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ ഭാസുരാംഗന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റീന ഫ്രാന്‍സിസ്, മിനി വരിക്കശ്ശേരി, സെക്രട്ടറി കെ.സി. ജിനീഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പഞ്ചായത്ത് തലത്തില്‍ കൂട്ടായ ചര്‍ച്ചകളും അവതരണവും നടത്തി.
കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍നല്‍കി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തേക്കുള്ള പദ്ധതിരേഖ അവതരിപ്പിച്ചു
